Logo
Sat, Jul 11, 2026 • 10:17 AM
LIVE TV
Watch

No business videos available

No Middle East videos available

ഐശ്വര്യത്തിന്‍റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി മലയാളികള്‍ക്ക് ഇന്ന് വിഷു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 14, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ഐശ്വര്യത്തിന്‍റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കി മലയാളികള്‍ക്ക് ഇന്ന് വിഷു
പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. മലയാളികള്‍ക്ക് മേടം ഒന്ന് പുതുവര്‍ഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്. ഓണം പോലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷുവും. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. ഓട്ടുരുളിയില്‍ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി നിലവിളക്ക് തെളിച്ചാണു പൊന്‍കണിയിലേക്കു മിഴി തുറന്നത്. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം, പുതിയ പ്രതീക്ഷ.. ജയ്ഹിന്ദ് ടിവിയുടെ എല്ലാ പ്രേക്ഷകര്‍ക്കും വിഷുദിനാശംസകള്‍.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10