ഉസ്ബെകിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്: മതപരിവര്‍ത്തന പരാതിയും അന്വേഷണ പരിധിയില്‍; ഉറപ്പു നല്‍കി ആഭ്യന്തരമന്ത്രി
കൊച്ചി: ഉസ്ബകിസ്ഥാനില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയയ്ക്ക് അതിക്രൂരമായ മര്‍ദ്ദനമേറ്റിരുന്നുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ റീ-പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പെണ്‍കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ ചതവുകളുണ്ടായിരുന്നതായും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കണ്ടെത്തിയത്. തലയ്‌ക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് നിലവില്‍ ഹരിപ്പാട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി. സാവരിയയുടെ മാതാപിതാക്കളെ വീട്ടിലെത്തി നേരില്‍ കണ്ട ശേഷമാണ് ആഭ്യന്തരമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം ഉടന്‍ രേഖപ്പെടുത്തും.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സഹപാഠി സദറുല്‍ അനാമിനെതിരെയാണ് നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതി സാവരിയയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചിരുന്നു എന്നതടക്കമുള്ള കുടുംബത്തിന്റെ ഗുരുതരമായ ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണ പരിധിയില്‍ വരും.
വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷണത്തില്‍ പരിമിതികളുണ്ടെങ്കിലും, ബിഎന്‍എസ്എസ് 208-ാം വകുപ്പ് പ്രകാരം മറ്റൊരു രാജ്യത്തുവെച്ച് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യം നടന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഇന്ത്യയില്‍ വിചാരണ നടത്താന്‍ വ്യവസ്ഥയുണ്ട്. ഉസ്ബകിസ്ഥാനിലെ നിലവിലെ വിചാരണ നടപടികള്‍ നിരീക്ഷിച്ച ശേഷം, ആവശ്യമെങ്കില്‍ ഈ നിയമസാധ്യത ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.