Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്‌കോട്ട്ലന്‍ഡിനെ വീഴ്ത്തി മൊറോക്കോ; ചരിത്ര ഗോളുമായി സൈബാറി, നോക്കൗട്ട് പ്രതീക്ഷ സജീവം

സ്‌കോട്ട്ലന്‍ഡിനെ വീഴ്ത്തി മൊറോക്കോ; ചരിത്ര ഗോളുമായി സൈബാറി, നോക്കൗട്ട് പ്രതീക്ഷ സജീവം

മാസച്യുസെറ്റ്‌സ്: ലോകകപ്പ് ഫുട്‌ബോളില്‍ സ്‌കോട്ട്ലന്‍ഡിനെതിരേ മൊറോക്കോയ്ക്ക് ആധികാരിക ജയം. ഗ്രൂപ്പ് സിയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ സ്‌കോട്ട്ലന്‍ഡിനെ കീഴടക്കിയത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി മൊറോക്കോ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുകയും നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു.

ഈ ലോകകപ്പിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളോടെയാണ് മത്സരം ആരംഭിച്ചത്. കളി തുടങ്ങി വെറും 71-ാം സെക്കന്‍ഡില്‍ തന്നെ ഇസ്മയെല്‍ സൈബാറിയിലൂടെ മൊറോക്കോ ലീഡെടുത്തു. മൊറോക്കോയുടെ മത്സരത്തിലെ ആദ്യ മുന്നേറ്റം തന്നെ ഗോളില്‍ കലാശിക്കുകയായിരുന്നു. വലതുവിങ്ങില്‍ നിന്ന് സൂപ്പര്‍ താരം ബ്രാഹിം ഡിയാസ് നല്‍കിയ മനോഹരമായ ലോങ് പാസ് സ്വീകരിച്ചാണ് സൈബാറി മുന്നേറിയത്. സ്‌കോട്ട്ലന്‍ഡ് ഗോള്‍കീപ്പര്‍ ആന്‍ഗസ് ഗണ്ണിന് യാതൊരു അവസരവും നല്‍കാതെ സൈബാറി പന്ത് വലയിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം ഗോള്‍: ബ്രസീലിനെതിരായ ആദ്യ മത്സരത്തില്‍ മൊറോക്കോയെ സമനിലയില്‍ എത്തിച്ചതും ഇസ്മയെല്‍ സൈബാറി ആയിരുന്നു. ഈ ലോകകപ്പില്‍ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഗോളാണിത്.

ആദ്യ മിനിറ്റില്‍ വഴങ്ങിയ ഗോളിന് തിരിച്ചടിക്കാന്‍ സ്‌കോട്ട്ലന്‍ഡ് പരമാവധി ശ്രമിച്ചെങ്കിലും മൊറോക്കോയുടെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച മൊറോക്കോയ്ക്ക് ഈ വിജയം പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വലിയ ഊര്‍ജ്ജമാകും.

Related articles

See all
Popular News

കാര്യവട്ടത്ത് നാളെ ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണവും, വിപുലമായ പ...

Popular News

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സ്: തജീന്ദർപാലിന് വെള്ളി, തുടർച്ചയായ മൂന്നാം ഗെയിംസിലും മെഡൽ; 400...

Popular News

"വയനാടിന്റെയും ഇന്ത്യയുടെയും അഭിമാനം"; ഏഷ്യൻ ഗെയിംസ് മെഡൽ വിജയി വിദർശ വിനോദിന്റെ വസതി സന്ദ...

Popular News

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം;...

Save your stories

Sign in