Logo
Sat, Jul 11, 2026 • 11:12 AM
LIVE TV
Watch

No business videos available

No Middle East videos available

അവസാന ടി20 ഇന്ന്; നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; ടീം മാറ്റങ്ങളോടെ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

അവസാന ടി20 ഇന്ന്; നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ; ടീം മാറ്റങ്ങളോടെ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് സതാംപ്ടണിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പരമ്പര ഇതിനകം തന്നെ കൈവിട്ടുപോയിട്ടുണ്ട്. പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർച്ചയായ നാലാം തോൽവി ഒഴിവാക്കി, ഒടുവിലത്തെ മത്സരത്തിലെങ്കിലും ഒരു ആശ്വാസ ജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക.

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ ടീം ഇന്ത്യ

2006-ൽ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തുടർതോൽവികളിലൂടെയാണ് ടീം ഇപ്പോൾ കടന്നുപോകുന്നത്. ഇംഗ്ലണ്ടിന് മുന്നിൽ മാത്രമല്ല, ഇതിന് തൊട്ടുമുമ്പ് നടന്ന അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ശ്രേയസ് അയ്യർ ഇന്ത്യൻ നായകനായതിന് ശേഷം ടീമിന് ഒരൊറ്റ കളിയിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ടീം മാനേജ്‌മെന്‍റിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ ശ്രേയസ് അയ്യർക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തകർച്ച നേരിടുന്ന ടീമിനെ ഇന്ന് വിജയവഴിയിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വിമർശനങ്ങളാകും നേരിടേണ്ടി വരിക.

പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത; സഞ്ജു മടങ്ങിയെത്തിയേക്കും

അവസാന ടി20യിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് കളികളിലും പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇന്ന് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാൽ ഇഷാൻ കിഷനോ തിലക് വർമയോ പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാത്ത വാഷിംഗ്ടൺ സുന്ദറിന് പകരം ടീമിൽ മാറ്റമുണ്ടാകും. ഫോം ഔട്ടായ ശിവം ദുബെയ്ക്ക് പകരം സൂര്യൻഷ് ഹെഡ്ഡെയ്ക്കും ഇന്ന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായ മൂന്ന് കളികളിലും വലിയ സ്കോർ നേടാനാകാതെ നിരാശപ്പെടുത്തിയ വൈഭവ് സൂര്യവംശി അവസാന മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10