Logo
Sat, Jul 11, 2026 • 12:12 PM
LIVE TV
Watch

No business videos available

No Middle East videos available

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗ് ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടത്തുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗ് ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടത്തുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിന്റെ ഉദ്ഘാടന മത്സരം ഇന്ത്യയില്‍ നടത്താൻ  തീരുമാനിച്ചതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി. ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയന്‍ ആഭ്യന്തര ലീഗിലെ ഒരു ഔദ്യോഗിക മത്സരം ഓസ്ട്രേലിയയ്ക്ക് പുറത്ത് നടത്താൻ തീരുമാനിക്കുന്നത് .

ഡിസംബറില്‍ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുകയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അറിയിച്ചു കഴിഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് ആല്‍ബനീസ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്.

ഇന്ത്യന്‍ ആരാധകര്‍ക്ക് ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിന്റെ ആവേശം നേരിട്ട് അനുഭവിക്കാനും, ടൂര്‍ണ്ണമെന്റിന്റെ വളര്‍ച്ചയ്ക്കും ഈ മത്സരം വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഇതിന് പകരമായി ഒരു ഐ പി എൽ മാച്ച് അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയിൽ നടത്താനും പദ്ധതയുണ്ടെന്നാണ് റിപോർട്ടുകൾ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10