72-ാമത് ദേശീയ അവാർഡ് പ്രഖ്യാപനം ഇന്ന്; പ്രതീക്ഷയോടെ മലയാള സിനിമാലോകം
ഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് 5.30ന് ഡൽഹിയിലെ നാഷണൽ മീഡിയാ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം.മലയാളി സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് വിവിധ ഇന്ത്യൻ ഭാഷകളിലെ ചിത്രങ്ങളുടെ പുരസ്കാര നിർണയം പൂർത്തിയാക്കിയത്. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ഇത്തവണ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്.
ഇത്തവണ മലയാള സിനിമയ്ക്ക് മികച്ച നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും ചലച്ചിത്ര ലോകവും. 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്കിന്ധ കാന്ഡം' എന്നിവയാണ് മലയാളത്തിൽ നിന്ന് ശ്രദ്ധേയമായി ജൂറിയുടെ പരിഗണനയിലെത്തിയ ചിത്രങ്ങൾ. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും 'കിഷ്കിന്ധ കാന്ഡം' എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുമായി ജയരാജിന് മുൻപരിചയവുമുണ്ട്. 2012ലെ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.കേരളത്തിൽ നിന്ന് മുമ്പ് അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുണ്‍, പ്രിയദർശൻ എന്നിവർ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ സെൻട്രൽ പാനൽ ജൂറി ചെയർമാന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.മലയാള സിനിമകൾക്കും താരങ്ങൾക്കും ഇത്തവണ മികച്ച അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര ലോകം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.