അനിരുദ്ധും വേടനും ഒരുമിച്ച് , ചിത്രം വൈറൽ
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും മലയാളികളുടെ പ്രിയ റാപ്പർ വേടനും ഒന്നിക്കുന്നുവെന്ന സൂചനകൾ സംഗീത-സിനിമാ പ്രേമികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്നു.സംവിധായകൻ അരുണ്‍ മാതേശ്വരൻ ഒരുക്കുന്ന പുതിയ ചിത്രം 'ഡിസി'യ്ക്ക് വേണ്ടിയാണ് ഈ ശ്രദ്ധേയ കൂട്ടുകെട്ട് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധിനൊപ്പമുള്ള സ്റ്റുഡിയോ ചിത്രം വേടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇരുവരുടെയും സഹകരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
എന്നാൽ ചിത്രം പങ്കുവച്ചതല്ലാതെ പ്രോജക്ടിനെക്കുറിച്ചോ സഹകരണത്തിന്റെ വിശദാംശങ്ങളെക്കുറിച്ചോ വേടൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ഇത് 'ഡിസി' എന്ന ചിത്രത്തിന് വേണ്ടിയുള്ള സംഗീത കൂട്ടുകെട്ടാണെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അനിരുദ്ധ്-വേടൻ കോമ്പോ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റോക്കി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അരുണ്‍ മാതേശ്വരന്റെ പുതിയ സംവിധാന സംരംഭമാണ് 'ഡിസി'. സംവിധായകൻ ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രത്തിൽ വമിക ഗബ്ബിയാണ് നായിക.
ലോകേഷിന്റെ കഥാപാത്രമായ ദേവദാസ് എന്ന പേരും വമിക അവതരിപ്പിക്കുന്ന കഥാപാത്രമായ ചന്ദ്ര എന്ന പേരും ചേർത്താണ് ചിത്രത്തിന് 'ഡിസി' എന്ന പേര് നൽകിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ഇമോഷൻ, ഡ്രാമ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും 'ഡിസി' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അനിരുദ്ധിന്റെ സംഗീത മികവും വേടന്റെ വ്യത്യസ്തമായ റാപ്പ് ശൈലിയും ഒന്നിച്ചാൽ മലയാളം-തമിഴ് സംഗീത ലോകത്ത് പുതിയൊരു പരീക്ഷണമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.