കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപ ഉയർന്ന് 1,05,280 രൂപയിലെത്തി. ഗ്രാമിന് 13,160 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,720 രൂപയായിരുന്നു വില.
തുടർച്ചയായ രണ്ട് ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്ന് സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ വീണ്ടും ശക്തമായതോടെ അസംസ്‌കൃത എണ്ണവിലയിൽ ഉണ്ടായ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലും പ്രതിഫലിച്ചത്.
അതേസമയം, ആഗോള വിപണിയിൽ സ്വർണവ്യാപാരം നേരിയ ഇടിവോടെയാണ് തുടരുന്നത്. ട്രോയ് ഔൺസിന് 31 ഡോളർ കുറഞ്ഞ് 4031 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ഹോർമുസ് മേഖലയിൽ വീണ്ടും സംഘർഷ സാഹചര്യം ഉടലെടുത്തതോടെ സ്വർണവില 4000 ഡോളറിന് താഴേക്ക് പോയിരുന്നു. എന്നാൽ പിന്നീട് വിപണി തിരിച്ചുകയറുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.