Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

സ്വർണവില ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപമായി കണ്ട് പണമിറക്കിയവർക്ക് നിരാശ നൽകിയും കൂടുതൽ താഴേക്ക്. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും താഴ്ചയിലേക്ക് രാജ്യാന്തര വില പതിച്ചതോടെ കേരളത്തിൽ ഇന്നും വില കുറഞ്ഞു. എന്നാൽ, ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കനത്ത വിലയിടിവ് ഉണ്ടായിട്ടില്ല. ഔൺസിന് ഇന്നലത്തെ നിലവാരത്തിൽ നിന്ന് 9 ഡോളർ താഴ്ന്ന് 4124 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. കേരളത്തിൽ രാവിലെ ഗ്രാം വില 25 രൂപ കുറഞ്ഞ് 13,640 രൂപയായി. 200 രൂപ കുറഞ്ഞ് 1,09,120 രൂപയാണ് പവൻവില. ഇന്നലെ പവന് രണ്ടുതവണയായി 2640 രൂപ കുറഞ്ഞിരുന്നു. യുദ്ധം നിർത്താനും ഹോർമുസ് തുറക്കാനും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ട്രംപ് തള്ളുകയും പിന്നാലെ ക്രൂഡോയിൽ വില കൂടിയതുമാണ് സ്വർണവിലയുടെ ഇടിവിന് കാരണം.

ക്രൂഡോയിൽ വില 107 ഡോളറിന് മുകളിൽ തുടരുന്നതിനാൽ ആഗോളതലത്തിൽ പണപ്പെരുപ്പം, പലിശഭാരം എന്നിവ സംബന്ധിച്ച പേടി കനക്കുകയാണ്. ഇത് ഡോളറിനും ബോണ്ട് യീൽഡിനും കരുത്താകുന്നു. ഇതോടെ ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിന് മങ്ങലേറ്റതാണ് വിലയിടിയാൻ കാരണം. രാജ്യാന്തര സ്വർണവില ഇന്നൊരുവേള 4112 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് നഷ്ടം അൽപം കുറച്ചു. രാജ്യാന്തരവില 4100ന് താഴെ എത്തിയാൽ ആ ഇടിവ് 3940 ഡോളറിലേക്കുവരെ നീണ്ടേക്കാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ ഗ്രാം വില 13,200 രൂപയിലേക്കും പവൻവില 1.06 ലക്ഷം രൂപയിലേക്കും താഴാം.

അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും വെടിനിർത്തൽ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഇറാനും യുഎസും തമ്മിൽ നേരിട്ട് ചർച്ചയില്ലെങ്കിലും ഇരു കൂട്ടരും ഖത്തറുമായി വെവ്വേറെ ചർച്ചയാണ് നടത്തുന്നത്. സമാധാനക്കരാറിലേക്ക് ചർച്ചകളെത്തിയാൽ എണ്ണവില താഴും. പണപ്പെരുപ്പ, പലിശഭാരപ്പേടി അകലും. കത്തിക്കയറിയ ഡോളറും ബോണ്ട് യീൽഡും താഴ്ന്നിറങ്ങും. ഇതു സ്വർണവില കൂടാനും വഴിയൊരുക്കും. വില മെച്ചപ്പെട്ട് 4275 ഡോളർ ഭേദിച്ചാൽ ആ മുന്നേറ്റം 4330 ഡോളറിന് മുകളിലേക്ക് എത്താമെന്നും അനലിസ്റ്റുകൾ പറയുന്നു. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഗ്രാംവില 14,000 രൂപയും പവൻവില 1.12 ലക്ഷം രൂപയും ഭേദിക്കും. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,205 രൂപയായി. എന്നാൽ വെള്ളിവില മാറിയിട്ടില്ല; ഗ്രാമിന് 240 രൂപയാണ് വില.


Related articles

See all
Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

കേരളത്തിലെ ടെലികോം രംഗത്ത് ജിയോയുടെ ഒരു ദശാബ്ദം; 111.9 ലക്ഷം വരിക്കാരുമായി ശക്തമായ മുന്നേറ...

Popular News

രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ

Save your stories

Sign in