Logo
Tue, Jul 14, 2026 • 05:57 PM
LIVE TV
Watch

No business videos available

No Middle East videos available

തുടക്കം, മോഹൻലാലും വിസ്മയയും ഒരേ ഫ്രെയിമിൽ, പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

തുടക്കം, മോഹൻലാലും വിസ്മയയും ഒരേ ഫ്രെയിമിൽ, പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' ചിത്രത്തിന്റെ പുതിയ ഒഫീഷ്യൽ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

പോസ്റ്ററിൽ തീക്ഷ്ണമായ ഭാവത്തോടെ മോഹൻലാലിനെയും, വ്യത്യസ്തമായ ലുക്കിൽ വിസ്മയ മോഹൻലാലിനെയും കാണാം. ഗൗരവഭാവത്തോടെ ആശിഷ് ജോ ആന്റണിയും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ ചുമലിൽ കൈവെച്ച് നടക്കുന്ന വിസ്മയയും, അവരുടെ മുന്നിലൂടെ നടക്കുന്ന ഒരു നായയും ഉൾപ്പെടുന്ന ദൃശ്യവും പോസ്റ്ററിന്റെ പ്രധാന ആകർഷണമാണ്. കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും കുടുംബ പശ്ചാത്തലവും സൂചിപ്പിക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബത്തിന്റെ ജീവിതപശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നതെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കുടുംബത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ദുരൂഹത എന്താണെന്ന ചോദ്യമാണ് പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തുന്നത്.പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവർക്കൊപ്പം മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മോഹൻലാലും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നുണ്ട്.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക് ബിജോയ് സംഗീതവും അഖിൽ ജോർജ്, ജോമോൻ ടി. ജോൺ എന്നിവർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റർ ചമൻ ചാക്കോയും പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമനുമാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10