കെ.ടി. ജലീലിന്റേത് പഴയകാല ചിന്താഗതി; പരസ്യ ശിക്ഷാരീതി കുട്ടികളെ തളര്‍ത്തുമെന്ന് മന്ത്രി എ.പി. അനിൽകുമാർ
കണ്ണൂര്‍: വിദ്യാര്‍ത്ഥികളോടുള്ള മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ സമീപനം ആധുനിക കാലഘട്ടത്തിന് ഒട്ടും യോജിച്ചതല്ലെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. കുട്ടികളെ അടിച്ചു പഠിപ്പിച്ചിരുന്ന പഴയകാലത്തെ പഴകിയ ചിന്താഗതിയിലാണ് അധ്യാപകന്‍ കൂടിയായ ജലീല്‍ ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം രക്ഷിതാക്കള്‍ക്കു പോലും ഇന്നത്തെക്കാലത്ത് കുട്ടികളെ ശാസിക്കുന്നതിലും തിരുത്തുന്നതിലും വലിയ പരിമിതികളുണ്ട്. ആ സാഹചര്യത്തിലാണ് ഒരു പൊതുവേദിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഒരു കുട്ടിയെ പരസ്യമായി വിളിച്ചുവരുത്തി കെ.ടി. ജലീല്‍ ശിക്ഷിച്ചതെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.