ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിക്കാൻ 'മഹാകാളി'; ചിത്രീകരണം അവസാനഘട്ടത്തിൽ
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രം 'മഹാകാളി' റിലീസിന് മുന്നോടിയായി അവസാനഘട്ടത്തിലേക്ക്. 'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 125 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി നിർണായകമായ അവസാന ഷെഡ്യൂളിലേക്ക് കടക്കുകയാണ്.
ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ചിത്രമായി ഒരുങ്ങുന്ന 'മഹാകാളി' പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രമാണ്. പൂജ അപർണ്ണ കൊല്ലുരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം ആർകെ ദുഗ്ഗലാണ് അവതരിപ്പിക്കുന്നത്.ഐമാക്സ് ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭൂമി ഷെട്ടിയാണ് ടൈറ്റിൽ കഥാപാത്രമായ മഹാകാളിയായി എത്തുന്നത്. ചിത്രത്തിലെ ഭൂമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് താരങ്ങളും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. രോഹിത് സറഫ് തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ, അക്ഷയ് ഖന്നയും ചിത്രീകരണം പൂർത്തിയാക്കി. ശുക്രാചാര്യ എന്ന നിർണായക കഥാപാത്രത്തെയാണ് അക്ഷയ് ഖന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.വമ്പൻ ബജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് 'മഹാകാളി' ഒരുക്കുന്നത്. പുരാണവും ആത്മീയതയും സമകാലിക സാമൂഹിക വിഷയങ്ങളും സമന്വയിപ്പിച്ചുള്ള ഒരു മിത്തോളജിക്കൽ ഡ്രാമയായിരിക്കും ചിത്രം.
ഇന്ത്യൻ സിനിമയിലെ പതിവ് നായികാ സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി, കറുത്ത നിറമുള്ള ഒരു നായികയെ ശക്തമായ സൂപ്പർഹീറോ കഥാപാത്രമായി അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കാളി ദേവിയുമായി ആഴത്തിൽ ബന്ധമുള്ള ബംഗാളിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇന്ത്യൻ, വിദേശ ഭാഷകളിലായി ഐമാക്സ് 3ഡി ഫോർമാറ്റിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
'ഹനുമാൻ' എന്ന ചിത്രത്തിലൂടെ ആരംഭിച്ച പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അടുത്ത വലിയ അധ്യായമായാണ് 'മഹാകാളി' എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
രചന: പ്രശാന്ത് വർമ്മ,സംഗീതം: സ്മാരൻ സായ്, ഛായാഗ്രഹണം: സുരേഷ് രഗത് ,ക്രിയേറ്റീവ് ഡയറക്ടർ: സ്നേഹ സമീറ ,തിരക്കഥ: സ്ക്രിപ്റ്റ്സ് വില്ലെ,കോസ്റ്റ്യൂം ഡിസൈൻ: ശില്പ GNS,പ്രൊഡക്ഷൻ ഡിസൈൻ: ശ്രീ നാഗേന്ദ്ര തംഗല ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വെങ്കട് കുമാർ ജെട്ടി ,പബ്ലിസിറ്റി ഡിസൈൻ: അനന്ത് കാഞ്ചർല,പി.ആർ.ഒ: ശബരി
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.