Logo
Tue, Jul 14, 2026 • 04:27 PM
LIVE TV
Watch

No business videos available

No Middle East videos available

'സ്‌കൂള്‍ പരിപാടിക്കിടെ ശരീരഭാഗങ്ങള്‍ മാത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മന്ത്രിയായ എനിക്ക് ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?': ദുരനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

'സ്‌കൂള്‍ പരിപാടിക്കിടെ ശരീരഭാഗങ്ങള്‍ മാത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മന്ത്രിയായ എനിക്ക് ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും?': ദുരനുഭവം വെളിപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി വനിതാ ശിശുവികസന-സാമൂഹികനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലത്തെ ഒരു സ്‌കൂള്‍ പരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് ആരോ ഫോട്ടോ പകര്‍ത്തിയെന്നും, അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇടപെട്ട് ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും അപ്പോഴേക്കും അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പരന്നിരുന്നു. ഒരു മന്ത്രിയായ തനിക്ക് പോലും ഇത്തരമൊരു സാഹചര്യമാണ് നേരിടേണ്ടി വരുന്നതെങ്കില്‍ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു കൃഷ്ണ ആശങ്ക പ്രകടിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിനെതിരെയും മന്ത്രി കടുത്ത വിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാതെയാണ് ഈ പദ്ധതി കൊണ്ടുവന്നതെന്നും, അതിനേക്കാള്‍ മികച്ചതും കുറ്റമറ്റതുമായ പുതിയ പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവര്‍ത്തനം ശക്തമായി നിരീക്ഷിക്കും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളായ സ്ത്രീകളുടെ സുരക്ഷയ്ക്കായി, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുമായി അടിയന്തരമായി ബന്ധപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10