ഫിഫ പവര്‍ റാങ്കിങ്ങില്‍ മെസ്സിയെ പിന്തള്ളി ജൂഡ് ബെല്ലിങ്ങാം; ഒന്നാമന്‍ എംബാപ്പെ തന്നെ
ഫിഫ ലോകകപ്പ് പവർ റാങ്കിങ്ങിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയെ മറികടന്ന് ഇംഗ്ലണ്ടിന്റെ യുവതാരം ജൂഡ് ബെല്ലിങ്ങാം. നോർവേയ്‌ക്കെതിരെ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ തകർപ്പൻ പ്രകടനമാണ് ബെല്ലിങ്ങാമിനെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്. മത്സരത്തിൽ ഇംഗ്ലീഷ് താരം നേടിയ ഇരട്ട ഗോളുകളുടെ കരുത്തിൽ 8.25 അറ്റാക്കിങ് സ്‌കോറുമായാണ് ബെല്ലിങ്ങാം രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. നിലവിൽ 8.07 അറ്റാക്കിങ് സ്‌കോറുള്ള ലയണൽ മെസ്സി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ 8.97 അറ്റാക്കിങ് സ്‌കോറുമായി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ നടന്ന മത്സരത്തിൽ ഗോളടിക്കാൻ സാധിക്കാതിരുന്നതാണ് ലയണൽ മെസ്സിക്ക് റാങ്കിങ്ങിൽ തിരിച്ചടിയായത്. ഈ ലോകകപ്പിൽ മെസ്സിക്ക് ഗോൾ കണ്ടെത്താനാകാതെ പോയ ആദ്യ മത്സരമായിരുന്നു ഇത്. അതേസമയം, മൈതാനത്ത് ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലുള്ള മികവ് കണക്കാക്കുന്ന 'ക്രിയേറ്റിവിറ്റി സ്‌കോർ' റാങ്കിങ്ങിൽ ഫ്രാൻസിന്റെ മൈക്കൽ ഒലീസെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 8.30 ആണ് ഒലീസെയുടെ ക്രിയേറ്റിവിറ്റി സ്‌കോർ. ഈ വിഭാഗത്തിൽ ഫ്രഞ്ച് താരം എംബാപ്പെ 7.65 സ്‌കോറുമായി നാലാം സ്ഥാനത്തുള്ളപ്പോൾ, മെസ്സി 7.41 സ്‌കോറുമായി ആറാം സ്ഥാനത്താണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.