Logo
Tue, Jul 14, 2026 • 01:55 PM
LIVE TV
Watch

No business videos available

No Middle East videos available

ഇനി ജന്മദിനങ്ങൾ മറക്കില്ല; പുതിയ 'ബർത്ത്‌ഡേ റിമൈൻഡർ' ഫീച്ചറുമായി വാട്‌സ്ആപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

ഇനി ജന്മദിനങ്ങൾ മറക്കില്ല; പുതിയ 'ബർത്ത്‌ഡേ റിമൈൻഡർ' ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡൽഹി: ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ജന്മദിനങ്ങൾ ഓർമ്മിപ്പിക്കുന്ന 'ബർത്ത്‌ഡേ റിമൈൻഡർ' ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഫോൺ കോൺടാക്റ്റ് ബുക്കിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ജന്മദിന ആശംസകൾ അയക്കേണ്ട സമയത്ത് ഉപയോക്താക്കളെ ആപ്പ് ഓർമ്മിപ്പിക്കും.

ഇതിനായി വാട്‌സ്ആപ്പിൽ പ്രത്യേക വിഭാഗവും ഒരുക്കും. ഇവിടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ വരാനിരിക്കുന്ന ജന്മദിനങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പരിശോധിക്കാനാകും. പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകാനും സമ്മാനങ്ങൾ മുൻകൂട്ടി ഒരുക്കാനും ഈ ഫീച്ചർ സഹായകമാകും.

ഓരോ വ്യക്തിയുടെയും ജന്മദിന വിവരങ്ങൾ ഉപയോക്താക്കൾ വാട്‌സ്ആപ്പിൽ പ്രത്യേകം ചേർക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ഫോണിലെ നേറ്റീവ് കോൺടാക്റ്റ്, അഡ്രസ് ബുക്ക് വിവരങ്ങൾ വായിക്കാനും കോൺടാക്റ്റ് ലിസ്റ്റ് ക്രമീകരിക്കാനുമായി മെറ്റാ ഉപയോക്താവിന്റെ അനുമതി തേടും.

അതേസമയം, ഇന്ത്യയിൽ വാട്‌സ്ആപ്പിന്റെ യൂസർ നെയിം ഫീച്ചർ അവതരിപ്പിക്കുന്നത് മെറ്റാ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആൾമാറാട്ടം തടയുന്നതിനായി സ്വീകരിച്ചിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം തേടിയതിനെ തുടർന്നാണ് ഈ നീക്കം.

വാട്‌സ്ആപ്പിലെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10