Logo
Tue, Jul 14, 2026 • 01:54 PM
LIVE TV
Watch

No business videos available

No Middle East videos available

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു; വിയ്യൂര്‍ ജയിലില്‍ ചടങ്ങ്; സംസ്ഥാന ചരിത്രത്തിലാദ്യം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 14, 2026
1 min read
SHARE:
SAVE: Login to save

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു; വിയ്യൂര്‍ ജയിലില്‍ ചടങ്ങ്; സംസ്ഥാന ചരിത്രത്തിലാദ്യം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനുള്ള പ്രത്യേക സൗകര്യമൊരുക്കിയത്. ഇന്ന് രാവിലെ 11 മണിക്ക് വിയ്യൂര്‍ ജയിലിലെ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം നഗരസഭാ സെക്രട്ടറി ആദ്യം ജയിലിലെത്തി ആവശ്യമായ നടപടിക്രമങ്ങള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥും, തൊട്ടുപിന്നാലെ ബിജെപി നേതാക്കള്‍ക്കൊപ്പം മേയര്‍ വി.വി. രാജേഷും ജയിലിലേക്ക് എത്തി. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ബിജെപി തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിന്‍ ജേക്കബ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു.

തീര്‍ത്തും കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ജയില്‍ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തടവിലുള്ള കൗണ്‍സിലര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് നഗരസഭാ അധികൃതരും ജനപ്രതിനിധികളും വിയ്യൂര്‍ ജയിലിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ജയിലില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. 

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10