കെ.ടി ജലീലിന്റേത് ശരിയായ നടപടിയല്ല, കുട്ടികള്‍ പരിഹസിക്കപ്പെട്ടു; കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ
കോഴിക്കോട്: വിജയോത്സവ വേദിയില്‍ വെച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ സംഭവം ശരിയായ നടപടിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. വിഷയത്തില്‍ കെ.ടി ജലീല്‍ കൂടുതല്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും, കുട്ടികള്‍ പൊതുവേദിയില്‍ പരിഹസിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
പരസ്യമായി കുട്ടികളോട് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. കുട്ടികളെ കരുവാക്കിയത് പോലെയാണ് ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തോന്നിയതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ പഠന നിലവാരം കുറഞ്ഞു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ജലീലിന്റെ നടപടികള്‍ക്കും അദ്ദേഹം തന്നെ മറുപടി പറയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് മതിയായ പഠന നിലവാരം നേടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയിലെ അനുമോദന ചടങ്ങില്‍ വെച്ച് അക്ഷരത്തെറ്റിന്റെ പേരില്‍ ജലീല്‍ വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കുകയും ചെവിയില്‍ നുള്ളുകയും ചെയ്ത സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.