Logo
Mon, Jul 13, 2026 • 03:15 PM
LIVE TV
Watch

No business videos available

No Middle East videos available

ജോയി വിടപറഞ്ഞിട്ട് രണ്ട് വർഷം; ആമയിഴഞ്ചാൻ തോട് ഇന്നും മാലിന്യക്കൂമ്പാരം; ബിജെപി ഭരണത്തിലും മാറാതെ തലസ്ഥാനം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 13, 2026
1 min read
SHARE:
SAVE: Login to save

ജോയി വിടപറഞ്ഞിട്ട് രണ്ട് വർഷം; ആമയിഴഞ്ചാൻ തോട് ഇന്നും മാലിന്യക്കൂമ്പാരം; ബിജെപി ഭരണത്തിലും മാറാതെ തലസ്ഥാനം

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ ജീവൻ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. നഗരസഭയുടെ അനാസ്ഥയെ തുടർന്നുണ്ടായ ആ ദുരന്തത്തിലേക്ക് നയിച്ച മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ജോയിയുടെ ജീവനെടുത്ത ആമയിഴഞ്ചാൻ തോട് ഇന്നും വലിയ തോതിൽ മാലിന്യങ്ങൾ പേറിയാണ് ഒഴുകുന്നത്.ഓരോ ദുരന്തത്തിനും പിന്നാലെ നഗരസഭ നൽകുന്ന താൽക്കാലിക ഉറപ്പുകൾ വെറും വാഗ്ദാനങ്ങളായി അവശേഷിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

അന്ന് പ്രതിപക്ഷത്തിരുന്നുകൊണ്ട് ജോയിക്ക് നീതി ആവശ്യപ്പെട്ട് ശക്തമായി ശബ്ദമുയർത്തിയ ബിജെപി ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുമ്പോൾ, അവർ നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പായെന്ന ചോദ്യമാണ് ഉയരുന്നത്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം കോർപ്പറേഷൻ ഭരണം ബിജെപിയിലേക്ക് മാറിയെങ്കിലും, നഗരത്തിലെ മാലിന്യപ്രശ്നത്തിന് കാര്യമായ പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ വിമർശിക്കുന്നു. മാലിന്യനീക്കത്തിലും തൊഴിലാളികളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും വേണ്ടത്ര പുരോഗതി ഇനിയും കൈവരിക്കേണ്ടതുണ്ട്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഇന്നും മാലിന്യം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ വെറും യാദൃശ്ചികമല്ലെന്നും, ഫലപ്രദമായ മാലിന്യനിർമാർജന സംവിധാനങ്ങൾ നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും പൊതുജനം ഓർമ്മിപ്പിക്കുന്നു. ജോയിയുടെ രണ്ടാം ചരമവാർഷിക ദിനത്തിലും, ഇത്തരമൊരു ദുരന്തം തലസ്ഥാന നഗരിയിൽ ഇനി ആവർത്തിക്കാതിരിക്കാനുള്ള കൃത്യമായ നടപടികളാണ് നഗരവാസികൾ പ്രതീക്ഷിക്കുന്നത്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10