Logo
Thu, Jul 02, 2026 • 12:00 AM
LIVE TV
Watch

No business videos available

No Middle East videos available

ഭരണത്തില്‍ ക്രെഡിറ്റ് അടിച്ചവര്‍ പ്രതിപക്ഷത്തായപ്പോള്‍ കല്ലുകടിക്കുന്നു; വിഴിഞ്ഞം വിദേശ നിക്ഷേപത്തില്‍ എല്‍.ഡി.എഫ് ഇരട്ടത്താപ്പ് പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 01, 2026
1 min read
SHARE:
SAVE: Login to save

ഭരണത്തില്‍ ക്രെഡിറ്റ് അടിച്ചവര്‍ പ്രതിപക്ഷത്തായപ്പോള്‍ കല്ലുകടിക്കുന്നു; വിഴിഞ്ഞം വിദേശ നിക്ഷേപത്തില്‍ എല്‍.ഡി.എഫ് ഇരട്ടത്താപ്പ് പുറത്ത്

രാജ്യത്തെ തുറമുഖ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. ആഗോള ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC), അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതോടെയാണിത്. തുറമുഖത്തിന്റെ ആകെ മൂല്യം 27,000 കോടി രൂപ (285 കോടി ഡോളർ) കണക്കാക്കി, അതിൽ 13,220 കോടി രൂപയോളമാണ് (139.7 കോടി ഡോളർ) എം.എസ്.സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് നിക്ഷേപിക്കുന്നത്. ഇതുസംബന്ധിച്ച് അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ അന്തിമ ധാരണയായിക്കഴിഞ്ഞു.

എന്നാൽ, വിഴിഞ്ഞം തുറമുഖം കൈവരിക്കുന്ന ഈ സമാനതകളില്ലാത്ത ആഗോള മുന്നേറ്റത്തിനിടയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽ.ഡി.എഫിന്റെയും രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോൾ നിയമസഭയിൽ ചർച്ചയാകുന്നത്. ഭരണത്തിലിരുന്നപ്പോൾ വിഴിഞ്ഞം പദ്ധതിയുടെ പൂർത്തീകരണ തീയതി 17 വർഷം മുന്നോട്ടാക്കി 2028 ആക്കി മാറ്റിയെന്നും, വരുമാന വിഹിതം നേരത്തെയാക്കിയെന്നും അവകാശവാദം ഉന്നയിച്ചിരുന്ന ഇതേ എൽ.ഡി.എഫ് തന്നെയാണ് ഇപ്പോൾ പ്രതിപക്ഷ സ്ഥാനത്തിരുന്ന് നിയമസഭയിൽ പദ്ധതിക്കെതിരെ അനാവശ്യ ആശങ്കകൾ രേഖപ്പെടുത്തുന്നത്. വിഴിഞ്ഞം കോൺക്ലേവിൽ ഉൾപ്പെടെ എം.എസ്.സി പ്രതിനിധികളെ പങ്കെടുപ്പിച്ച് വിദേശ നിക്ഷേപത്തിന് വഴിതുറന്നവർ തന്നെ, ഇപ്പോൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇരട്ടത്താപ്പുമായി രംഗത്തുവരുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള കപടനാടകമാണെന്ന് വ്യക്തമാണ്.

അദാനി പോർട്‌സും എം.എസ്.സി ഗ്രൂപ്പും തമ്മിലുള്ള ഈ ചരിത്രപരമായ കരാറിന് ഇനി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തിമ അനുമതി മാത്രമാണ് ലഭിക്കാനുള്ളത്. 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞത്തിന്റെ നിലവിലെ കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷി 16 ലക്ഷം ടി.ഇ.യു (TEU) ആണ്. എന്നാൽ 2028 ഡിസംബറോടെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ ഇത് 57 ലക്ഷം ടി.ഇ.യു ആയി കുതിച്ചുയരും. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ ചാലുകളുള്ള എം.എസ്.സിയുമായി കൈകോർക്കുന്നതോടെ വിഴിഞ്ഞത്തേക്ക് കൂടുതൽ അന്താരാഷ്ട്ര മദർഷിപ്പുകൾ എത്തുമെന്നും ആഗോള വിതരണ ശൃംഖലയിൽ വിഴിഞ്ഞം പ്രധാന ഹബ്ബായി മാറുമെന്നും പോർട്സ് സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10