Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജീപാസും റോയല്‍ഫോര്‍ഡും ഇന്ത്യന്‍ വിപണിയിലേക്ക്; വന്‍ വികസന പദ്ധതികളുമായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

ജീപാസും റോയല്‍ഫോര്‍ഡും ഇന്ത്യന്‍ വിപണിയിലേക്ക്; വന്‍ വികസന പദ്ധതികളുമായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

കൊച്ചി: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്' തങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളായ 'ജീപാസ്' (Geepas), 'റോയല്‍ഫോര്‍ഡ്' (Royalford) ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. അതിവേഗം വളരുന്ന ഇന്ത്യന്‍ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട് വന്‍ വികസന പദ്ധതികള്‍ക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എന്‍. നിസാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ജീപാസിന്റെ ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ഇലക്ട്രോണിക്‌സ്, ലൈറ്റിംഗ്, പേഴ്‌സണല്‍ കെയര്‍, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളിലായി 1,100-ലധികം ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. മികച്ച ഡിസൈനും ഈടുറ്റ ഗുണമേന്മയുമുള്ള റോയല്‍ഫോര്‍ഡിന്റെ പ്രീമിയം കിച്ചണ്‍വെയര്‍, ഹോംവെയര്‍ ഉല്‍പ്പന്നങ്ങളും ഇതോടൊപ്പം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് നിവിന്‍ പണിക്കര്‍, സാജിദ് ചീരോത്ത്, ശ്രീദത്ത് വിശ്വനാഥന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

50 കോടിയുടെ തട്ടിപ്പ്: അറഫാ ഗോൾഡിനെതിരെ ഇ.ഡി അന്വേഷണം; കൊല്ലത്തും തിരുവനന്തപുരത്തും വൻ പരി...

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Popular News

ബാങ്ക് പണിമുടക്ക് നേരിടാൻ കേന്ദ്രത്തിന്റെ നിർണായക നീക്കം: വരുന്ന ഞായറാഴ്ച ബാങ്കുകൾ പ്രവർത്...

Save your stories

Sign in