Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി വി.ഡി. സതീശൻ

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖ്യമന്ത്രി വി.ഡി. സതീശൻ

മാധ്യമപ്രവർത്തനത്തിലെ സത്യസന്ധതയില്ലായ്മയെയും നിക്ഷിപ്ത അജണ്ടകളെയും രൂക്ഷമായി വിമർശിച്ച്  മുഖമന്ത്രി വി.ഡി. സതീശൻ. ജയ്ഹിന്ദ് ടിവിയുടെ പുതിയ 24x7 മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . ചില മാധ്യമങ്ങൾ താൻ പറയാത്ത കാര്യങ്ങൾ വാർത്തയായി സൃഷ്ടിക്കുകയും പൂർണ്ണമായും അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷം പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ പോകുന്നുവെന്ന രീതിയിൽ വന്ന വാർത്തകൾ ഇതിന് ഉദാഹരണമാണ്. താനോ രാഹുൽ ഗാന്ധിയോ അങ്ങനെയൊരു കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ചില ചാനലുകൾ ഉപയോഗിക്കുന്ന ഭാഷ നിലവാരം കുറഞ്ഞതാണെന്നും ജനങ്ങൾ ഇതെല്ലാം കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് തോൽക്കുമെന്ന് പ്രവചിച്ച മാധ്യമ സർവേകളെയും അദ്ദേഹം കണക്കിന് പരിഹസിച്ചു. മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേയിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം സർവേകൾക്ക് ആവശ്യമായ വിവരങ്ങൾ എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നതെന്നും ചോദിച്ചു. കരിങ്കൊടി കാണിച്ച സംഭവങ്ങളിൽ ചില ചാനലുകൾ അജണ്ട വച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് അത് പിൻവലിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സത്യസന്ധമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, സത്യസന്ധതയോടെ വാർത്തകൾ നൽകി ജയ്ഹിന്ദ് ടിവി മുന്നേറട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Related articles

See all
Popular News

കാലത്തിനൊപ്പം സഞ്ചരിച്ച്... വാർത്തയുടെ വിശ്വാസമായ ജയ്ഹിന്ദ് 20-ാം വർഷത്തിലേക്ക്

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in