ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു; 'കോട്ടയം ബെല്‍റ്റ്' ടൈറ്റില്‍ പ്രകാശനം നടന്നു; ചിത്രീകരണം ഇന്ന് ആരംഭിക്കും
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കോട്ടയം ബെൽറ്റിന്' പ്രൗഢഗംഭീരമായ തുടക്കം. ജൂലൈ 14 ചൊവ്വാഴ്ച കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള കായികവകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. ചലച്ചിത്ര, സാമൂഹ്യ, കലാരംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലറാണ് 'കോട്ടയം ബെൽറ്റ്'. ആളും അർത്ഥവും മനോബലവും കൊണ്ട് ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം ദൃശ്യാവിഷ്കരിക്കുന്നത്. പ്രേക്ഷകർ കണ്ടും കേട്ടും അറിഞ്ഞ കഥാപാത്രങ്ങളെ തികച്ചും റിയലിസ്റ്റിക്കായ രീതിയിലാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ജൂലൈ 15 മുതൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ തൊടുപുഴ, കൊച്ചി, കോട്ടയം, തൃശൂർ എന്നിവടങ്ങളാണ്.
ശ്രദ്ധേയമായ താരനിരയും ശക്തമായ അണിയറപ്രവർത്തകരും
ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, ജഗദീഷ്, ശ്രുതി രാമചന്ദ്രൻ, അശോകൻ, ബോബി കുര്യൻ, അലൻസിയർ, വിഷ്ണു അഗസ്ത്യ, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
സുരേഷ് ഗോപാലൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർമാർ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ്. ഗോവിന്ദ് വസന്ത സംഗീതവും ബിനേന്ദ്ര മേനോൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. മറ്റ് അണിയറപ്രവർത്തകർ:
എഡിറ്റിംഗ്: സൂരജ് ഇ.എസ്.
കലാസംവിധാനം: അജയൻ മങ്ങാട്
കോസ്റ്റ്യൂം ഡിസൈൻ: സമീരാ സനീഷ്
സ്റ്റിൽസ്: ബിജിത്ത് ധർമ്മടം
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ
പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.