Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സ്പെയിന് ആശ്വാസം,അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് യമാൽ തയ്യാർ

സ്പെയിന് ആശ്വാസം,അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന് യമാൽ തയ്യാർ

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പെയിൻ ടീമിന് ആശ്വാസ വാർത്ത. അർജന്റീനയ്‌ക്കെതിരായ നിർണായക പോരാട്ടത്തിൽ സ്പാനിഷ് യുവതാരം ലമീൻ യമാൽ കളിക്കുമെന്ന് ഉറപ്പായി. താരം പൂർണ ഫിറ്റാണെന്നും ഫൈനലിലെ ആദ്യ ഇലവനിൽ ഇടം നേടാൻ സജ്ജമാണെന്നും പരിശീലകൻ ലൂയിസ് ഡെ ലാ ഫുവെന്റെ വ്യക്തമാക്കി.

ലമീൻ യമാൽ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സ്പാനിഷ് ക്യാംപിൽ ആശങ്ക ഉയർന്നിരുന്നു. അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതായിരുന്നു ആരാധകരുടെയും ടീമിന്റെയും പ്രധാന ചർച്ച.

കഴിഞ്ഞ ദിവസം പേശിവലിവിനെ തുടർന്ന് യമാൽ ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കാതെ വ്യക്തിഗത പരിശീലനം നടത്തിയിരുന്നു. ഇതോടെയാണ് താരത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമായത്.

എന്നാൽ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ യമാൽ പൂർണ ആരോഗ്യവാനാണെന്നും ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ തയ്യാറാണെന്നും സ്പെയിൻ പരിശീലകൻ വ്യക്തമാക്കി.

കൗമാര പ്രായത്തിൽ തന്നെ ലോക ഫുട്ബോളിൽ ശ്രദ്ധേയനായ യമാൽ, സ്പെയിന്റെ ആക്രമണ നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്. അർജന്റീനയ്‌ക്കെതിരായ കിരീട പോരാട്ടത്തിൽ താരത്തിന്റെ പ്രകടനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.


Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൽ വൻ സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം 25% വെട്ടിക്കുറ...

Save your stories

Sign in