Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ്ഞെടുത്തു, ബിഎംഡബ്ല്യു കാർ തിരുവനന്തപുരം സ്വദേശിക്ക്

മൈജി ഓണം മാസ്സ് ഓണം സീസൺ-4 ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് നടന്നു; മുഖ്യമന്ത്രി സമ്മാനർഹരെ തിരഞ്ഞെടുത്തു, ബിഎംഡബ്ല്യു കാർ തിരുവനന്തപുരം സ്വദേശിക്ക്

കോഴിക്കോട്: മൈജി 'ഓണം മാസ്സ് ഓണം സീസൺ-4' ലക്കി ഡ്രോയുടെ ഗ്രാൻഡ് ഫൈനൽ നറുക്കെടുപ്പ് കോഴിക്കോട് തൊണ്ടയാടുള്ള മൈജി ഫ്യൂച്ചർ എപിക് ഷോറൂമിൽ വെച്ച് നിർവ്വഹിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ സമ്മാനർഹരെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പനവിള സ്വദേശിയായ വിഷ്ണുവിനാണ് ഒന്നാം സമ്മാനമായ ആഡംബര ബിഎംഡബ്ല്യു കാർ ലഭിച്ചത്. 11 ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് പൂർത്തിയായത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ജിഎസ്ടി അടച്ച് സർക്കാർ ഖജനാവിലേക്ക് വലിയ സംഭാവന നൽകുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് മൈജിയെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. കഴിഞ്ഞ ഓണ വിപണിയിൽ 2400 കോടിയുടെ വിറ്റുവരവ് നടത്താൻ മൈജിക്ക് കഴിഞ്ഞതായി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ. കെ. ഷാജി വ്യക്തമാക്കി. ബിഎംഡബ്ല്യു കാറിന് പുറമെ മറ്റ് 5 കാറുകൾ, 5 സ്‌കൂട്ടറുകൾ, 30 പേർക്ക് ഒരു ലക്ഷം രൂപ വീതമുള്ള സമ്മാനം, 5 അന്താരാഷ്ട്ര വിനോദയാത്രകൾ എന്നിവരുടെ ഭാഗ്യശാലികളെയും ഫൈനൽ ലക്കി ഡ്രോയിൽ പ്രഖ്യാപിച്ചു.

വർഷങ്ങളുടെ കാത്തിരിപ്പില്ലാതെ വാഗ്ദാനം ചെയ്ത സമ്മാനങ്ങൾ വെറും 45 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വ്യവസായ വികസന രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.


Related articles

See all
Popular News

കോഴിക്കോട് സൈബർപാർക്കിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഐടി ഹബ്ബ് 'സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനം നി...

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി; ലീറ്ററിന് 5 രൂപ വരെ കൂട്ടി

Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Save your stories

Sign in