മലബാറിന്റെ ഐടി വികസനത്തിന് പുതിയ കുതിപ്പേകുന്ന ഹൈലൈറ്റ് സൈബർ ടവറിന്റെ നിർമ്മാണോദ്ഘാടനംതിരുവനന്തപുരത്തിനും കൊച്ചിക്കുമൊപ്പം കോഴിക്കോടിനെയും സംസ്ഥാനത്തിന്റെ പ്രമുഖ ഐടി ഹബ്ബായി ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഹൈലൈറ്റ് ഗ്രൂപ്പ് 600 കോടി രൂപയുടെ നിക്ഷേപത്തിലാണ് ഈ കൂറ്റൻ ഐടി സമുച്ചയം നിർമ്മിക്കുന്നത്. 2.5 ഏക്കർ ഭൂമിയിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഉയരുന്ന സൈബർ ടവർ, ബഹുരാഷ്ട്ര കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ-വികസന കേന്ദ്രങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്യുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിൽ പതിനായിരത്തിലധികം direct ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
തിരുവനന്തപുരത്ത് ടെക്‌നോപാർക്കും കൊച്ചിയിൽ ഇൻഫോപാർക്കും യാഥാർത്ഥ്യമായതുപോലെ കേരളത്തിന്റെ അടുത്ത പ്രമുഖ ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിയൽ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങൾക്ക് വേഗത കൂട്ടുന്നതിനൊപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും അന്താരാഷ്ട്ര ബിസിനസുകളെയും ആകർഷിക്കാൻ ഹൈലൈറ്റ് സൈബർ ടവറിന് കഴിയുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി. ജനപ്രതിനിധികളും മന്ത്രിമാരും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.