Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രം 'ടൈറ്റാൻസ്' റിലീസിന് ഒരുങ്ങുന്നു. 'ജിബൂട്ടി'ക്ക് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിരിപ്പടത്തിന്റെ ആകാംക്ഷയുണർത്തുന്ന ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഫാന്റസി ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ജയസൂര്യയും വിനായകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് പ്രധാന ആകര്‍ഷണം. "ആന്റണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്ന് വിറക്കണം", "പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ" തുടങ്ങി ചിരിയും കൗതുകവും ഉണർത്തുന്ന സംഭാഷണങ്ങളാൽ സമ്പന്നമാണ് നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെയിലർ.

'നേരമ്പോക്ക്' ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി. എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായി വൻ ബജറ്റിലാണ് സിനിമ ചിത്രീകരിച്ചത്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ്പർ ബേബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു ശർമ്മ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ച 'ടൈറ്റാൻസ്' ഒക്ടോബറിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും


Related articles

See all
Popular News

രശ്മിക ദിവസവും 15 തവണ 'ഐ ലവ് യൂ' പറയും; മനസ്സുതുറന്ന് വിജയ് ദേവരകൊണ്ട, 'രണബാലി' ഒക്ടോബർ 16...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

Popular News

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; നായികയായി നസ്രി...

Save your stories

Sign in