Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; നായികയായി നസ്രിയയും ഒപ്പം നസ്‌ലനും

സൂര്യയും ജിത്തു മാധവനും ഒന്നിക്കുന്ന 'സീൻ' ദീപാവലിക്ക് തിയേറ്ററുകളിലേക്ക്; നായികയായി നസ്രിയയും ഒപ്പം നസ്‌ലനും

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ആക്ഷൻ കോമഡി എന്റര്‍ടൈെയ്‌നറായ 'സീൻ' നവംബർ 6-ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ബ്ലോക്ക്ബസ്റ്റർ ചിത്രം 'ആവേശ'ത്തിന്റെ വൻ വിജയത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കേരളത്തിൽ വമ്പൻ റെക്കോർഡ് റിലീസായി ചിത്രം എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും കോർത്തിണക്കി സ്റ്റൈലിഷായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സൂര്യ ഹാട്രിക് ഹിറ്റ് ലക്ഷ്യമിട്ടാണ് ഈ ചിത്രത്തിലൂടെയെത്തുന്നത്.

സൂര്യയ്‌ക്കൊപ്പം മലയാളി താരങ്ങളായ നസ്‌ലനും നസ്രിയ നസിമും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. നസ്രിയയാണ് ചിത്രത്തിലെ നായിക. കൂടാതെ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലാണ്.

മലയാളത്തിന്റെ ഹിറ്റ് സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും 'സീൻ' എന്ന ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വിനീത് അഗസ്റ്റ്യൻ (ഛായാഗ്രഹണം), അജ്മൽ സാബു (എഡിറ്റിംഗ്), വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രാഫി), ചേതൻ ഡി'സൂസ (ആക്ഷൻ ഡയറക്ടർ), മഷാർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്) എന്നിവരടങ്ങുന്ന പ്രമുഖ സാങ്കേതിക വിദഗ്ധരുടെ നിരയാണ് ചിത്രത്തിന് പിന്നിലുള്ളത്.


Related articles

See all
Popular News

ജയസൂര്യയും വിനായകനും ഒന്നിക്കുന്ന 'ടൈറ്റാൻസ്': ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബറിൽ തീയേറ്ററ...

Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Popular News

കുടുംബപ്രേക്ഷകരുടെ മനസ്സുകവർന്ന് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’; ആദ്യദിനം മികച്ച പ്രതികരണം

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Save your stories

Sign in