Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ട്രെയിലർ പുറത്ത്

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്റർ ട്രെയിലർ പുറത്ത്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുവാൻ ഒരുങ്ങുന്നു. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ 1994-ൽ പുറത്തിറങ്ങി വമ്പൻ വിജയമായി മാറിയ ചിത്രം ഒക്ടോബർ 8-ന് ആഗോളതലത്തിൽ തിയറ്ററുകളിൽ റീ-റിലീസ് ചെയ്യും. ചിത്രത്തിന്റെ പുതിയ 4K റീമാസ്റ്റർ ട്രെയിലർ സംവിധായകൻ പ്രിയദർശന്റെ സോഷ്യൽ മീഡിയ പേജിലൂടെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചിത്രത്തിന്റെ ഒറിജിനൽ 35mm നെഗറ്റീവ് 4K സാങ്കേതികവിദ്യയിൽ സ്‌കാൻ ചെയ്ത് ഡിജിറ്റൽ റീസ്റ്റോറേഷൻ നടത്തിയ പുതിയ പതിപ്പാണ് തിയറ്ററുകളിൽ എത്തുന്നത്. മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് റീമാസ്റ്ററിംഗ് പൂർത്തിയാക്കിയത്. കെ.വി. ആനന്ദിന്റെ ദേശീയ പുരസ്‌കാരം നേടിയ ഛായാഗ്രഹണ മികവും ഗ്രാമീണ പശ്ചാത്തലവും പുതിയ ദൃശ്യസുഖത്തോടെ വീണ്ടും തിയറ്ററുകളിൽ കാണാനാകും. 4K ദൃശ്യമികവിനൊപ്പം ഡോൾബി അറ്റ്‌മോസ് (Dolby Atmos) ശബ്ദ സാങ്കേതികവിദ്യയും ചേരുന്നതോടെ ഗിരീഷ് പുത്തഞ്ചേരി-ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ പ്രിയപ്പെട്ട ഗാനങ്ങളും എസ്.പി. വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പുതിയ തിയറ്റർ അനുഭവം സമ്മാനിക്കും.

പ്രിയദർശന്റെ രചനയിലും സംവിധാനത്തിലും ഉയർന്നുവന്ന ചിത്രം പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്സ് എന്നിവയുടെ ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് നിർമ്മിച്ചത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. 30 വർഷങ്ങൾക്ക് ശേഷം മാണിക്യന്റെയും കാർത്തുമ്പിയുടെയും കഥ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Related articles

See all
Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...

Save your stories

Sign in