തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ഡയറക്ടറായി കെ. ഇമ്പശേഖർ ഐ.എ.എസ് ചുമതലയേറ്റു. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം നിലവിൽ സാംസ്‌കാരിക കാര്യവകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയാണ്.
നേരത്തെ കാസർഗോഡ്, ആലപ്പുഴ ജില്ലകളുടെ കളക്ടർ, കേരള വാട്ടർ അതോറിറ്റി എം.ഡി, രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ, ജി.എസ്.ടി ജോയിന്റ് കമ്മിഷണർ തുടങ്ങിയ പ്രധാനപ്പെട്ട ഭരണതല പദവികൾ വിജയകരമായി നിർവ്വഹിച്ചിട്ടുണ്ട്. മികച്ച ഭരണമികവിന് ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.