Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

നഗോയ: രണ്ടാഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് സമാപനം കുറിച്ച് ജപ്പാനിലെ നഗോയയിൽ ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി. ഞായറാഴ്ച നടന്ന വർണ്ണാഭമായ സമാപന ചടങ്ങുകളോടെ ഗെയിംസ് അവസാനിച്ചതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത ഏഷ്യൻ ഗെയിംസ് 2030-ൽ ഖത്തറിലെ ദോഹയിലാണ് അരങ്ങേറുന്നത്.

സമാപന ചടങ്ങിൽ വെച്ച് ഒസിഎ പതാകയുടെ കൈമാറ്റം നടന്നതോടെ ദോഹ ഗെയിംസിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. 1951-ലെ ആദ്യ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലെ ദീപശിഖയും പതാകയും പ്രദർശിപ്പിച്ച ശേഷമാണ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിക്ക് കൈമാറിയത്. ഒസിഎ പതാക ഖത്തറിന്റെ ഒളിമ്പിക് ചാമ്പ്യൻ ഹൈജമ്പ് താരം മുതാസ് ഐസ ബർഷിം ഏറ്റുവാങ്ങി. സമാപന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ഷൂട്ടിങ് താരം നീരു ദണ്ഡയാണ് ഇന്ത്യൻ പതാകയേന്തിയത്.

അമ്പതിലധികം ലോക റെക്കോഡുകൾ തകർക്കപ്പെട്ട ഗെയിംസാണ് ജപ്പാനിൽ പൂർത്തിയായതെന്ന് ഒസിഎ പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു. ഏഷ്യൻ കായികരംഗത്ത് അടുത്ത തലമുറയെ രൂപപ്പെടുത്തുന്ന വിജയകരമായ ചാമ്പ്യൻഷിപ്പാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരങ്ങളിൽ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ ആകെ 85 മെഡലുകൾ നേടി ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഉസ്‌ബെകിസ്താനും 21 സ്വർണം നേടിയെങ്കിലും വെള്ളിയുടെ എണ്ണത്തിൽ മുന്നിലെത്തിയതാണ് ഇന്ത്യയ്ക്ക് നാലാം സ്ഥാനം ഉറപ്പാക്കിയത്. 169 സ്വർണവുമായി ചൈന ഒന്നാമതും, 83 സ്വർണത്തോടെ ജപ്പാൻ രണ്ടാമതും, 39 സ്വർണം നേടിയ ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമെത്തി.





Related articles

See all
Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Save your stories

Sign in