Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവരവ്

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവരവ്

ബെയ്ജിങ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന്റെ അപൂർവ്വ റെക്കോർഡ് തിരുത്തിയെഴുതി സെർബിയൻ താരം നൊവാക് ജോക്കോവിച്ച്. ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നിലവിലെ യു.എസ്, ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതും ഈ ചരിത്രനേട്ടം സ്വന്തമാക്കിയതും. 

ഓപ്പൺ യുഗത്തിൽ ഒരു സിംഗിൾസ് ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെ തുടർച്ചയായി 32 മത്സരങ്ങൾ ജയിക്കുന്ന ആദ്യ താരം എന്ന റെക്കോർഡാണ് 39കാരനായ ജോക്കോവിച്ച് തന്റെ പേരിൽ കുറിച്ചത്. ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായി 31 ജയങ്ങൾ നേടിയ നദാലിന്റെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. 2009-ൽ റോബിൻ സോഡർലിംഗിനോട് തോറ്റതോടെയായിരുന്നു നദാലിന്റെ 31 മത്സരങ്ങളുടെ വിജയക്കുതിപ്പ് അവസാനിച്ചത്. 

ചൈന ഓപ്പൺ ക്വാർട്ടറിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു ജോക്കോവിച്ചിന്റെ ശക്തമായ തിരിച്ചുവരവ്. രണ്ടും മൂന്നും സെറ്റുകൾ കടുത്ത പോരാട്ടത്തിനൊടുവിൽ പിടിച്ചെടുത്താണ് താരം വിജയം തൊട്ടത് (സ്കോർ: 4-6, 6-4, 6-4).   2015-ന് ശേഷം ആദ്യമായാണ് ജോക്കോവിച്ച് ചൈന ഓപ്പൺ കളിക്കാൻ വീണ്ടുമെത്തുന്നത്. 2009, 2010, 2012, 2013, 2014, 2015 വർഷങ്ങളിൽ ഇവിടെ ചാമ്പ്യനായിരുന്ന ചരിത്രവും താരത്തിനുണ്ട്. പരിക്കും പുതുതലമുറ താരങ്ങളുടെ കടന്നുവരവും വെല്ലുവിളി സൃഷ്ടിക്കുന്നതിനിടെയാണ് 25-ാം ഗ്രാcompliൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ചിന്റെ ഈ തകർപ്പൻ തിരിച്ചുവരവ്.



Related articles

See all
Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Popular News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; പതാക ഖത്തറിന് കൈമാറി, അടുത്ത പോരാട്ടം 2030-ൽ ദോഹയിൽ

Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അഞ്ചാം വയസ്സിൽ കയ്യിൽ കിട്ടിയ ചെസ് ബോർഡ്; 11-ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വുമൺ ഗ്രാൻഡ്...

Save your stories

Sign in