തിരുവനന്തപുരം: ലോകത്തിന്റെ രാഷ്ട്രീയം എങ്ങനെയെല്ലാം മാറിമറിയുന്നു എന്ന് തിരിച്ചറിയാന്‍ സിനിമയല്ലാതെ മറ്റൊരു മാധ്യമമില്ലെന്ന് സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വിദ്യാര്‍ഥികളില്‍ സിനിമയോടുള്ള കലാ-സാംസ്കാരിക അവബോധവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനുള്ള 'ക്യാമ്പസ് ഫ്ലിക്സ്' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പന്മാര് മാലയിട്ട് മലക്ക് പോകുന്നതുപോലെ, കഴിഞ്ഞ 26 വര്‍ഷമായി ടാഗിട്ട് ഐ.എഫ്.എഫ്.കെ കാണാന്‍ എത്തുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോളേജുകളില്‍ ചലച്ചിത്ര സംസ്കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ലോകരാഷ്ട്രീയം തിരിച്ചറിയാന്‍ സിനിമയേക്കാള്‍ മികച്ച മാധ്യമമില്ല: മന്ത്രി പി.സി. വിഷ്ണുനാഥ്