Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണാനുമതി തേടി ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണാനുമതി തേടി ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാനും അന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ അന്വേഷണാനുമതി തേടി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മെസ്സിയുടെ പേരില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കുന്നു.

അര്‍ജന്റീന ടീമിനെയും മെസിയേയും കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളാകും. ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ടിവി എന്നിവര്‍ക്ക് പുറമെയാണ് 3 പേരെ കൂടി പ്രതിചേര്‍ക്കാനുള്ള നീക്കം. ആന്റോ അഗസ്റ്റിന്‍, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുന്‍ കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍, അബ്ദു റഹ്‌മാന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ ഫുട്‌ബോള്‍ താരം ഷറഫലി എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. നിലവിലുള്ള എഫ് ഐ ആറില്‍ അഴിമതിക്കുറ്റം കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മെസ്സി തട്ടിപ്പ് വിവാദത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ വിശദമായ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം,സംഭവവുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ പേരില്‍ ECIR രജിസ്റ്റര്‍ ചെയ്യാനാണ് ഇഡിയുടെ നീക്കം. വിദേശനാണയ വിനിമയ ചട്ടലംഘനം  സംബന്ധിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡി ECIR രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികളിലേക്ക് കടക്കുക. മെസ്സിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പില്‍ എ ഡി ജി പി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം അതിവേഗമാണ് പുരോഗമിക്കുന്നത്. ആന്റോ അഗസ്റ്റിനും, റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിയുമാണ് നിലവില്‍ പ്രതിപട്ടികയിലുള്ളത്. വഞ്ചനയും ഗൂഢാലോചനയും മാത്രമല്ല, മന്ത്രി തലത്തിലെ ഗൂഢാലോചനയുമുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ പുതിയവകുപ്പ് ചുമത്തി എസ് ഐ ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിന് പിന്നാലെ മുന്‍ മന്ത്രി വി അബ്ദു റഹ്‌മാനടക്കമുള്ളവരെ കൂടി ആദ്യഘട്ടത്തില്‍ തന്നെ പ്രതികളാക്കിയാകും അന്വേഷണം തുടരുകയെന്നാണ് വ്യക്തമാകുന്നത്.

Related articles

See all
Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Save your stories

Sign in