Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങി

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങി

ആലപ്പുഴ: അന്തിമയങ്ങിയ കുട്ടനാടിന്റെ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ചകളും ഇനി കുറഞ്ഞ ചെലവിൽ കൺകുളിർക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ഔദ്യോഗികമായി ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജലഗതാഗത വിനോദസഞ്ചാര മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനായി ആവിഷ്കരിച്ച ഈവനിംഗ് സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

'സീ കുട്ടനാട്' എന്ന ബോട്ടാണ് ദിവസവും വൈകീട്ട് 5.30 ന് യാത്ര തിരിച്ച്, നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലൂടെ, സായി-മംഗലശ്ശരി-കുപ്പപ്പുറം-പുഞ്ചിരി വഴി രണ്ട് മണിക്കൂർ കറങ്ങി തിരിച്ചെത്തുക. ആകെ 90 സീറ്റുകളുള്ള ബോട്ടിൽ 30 എണ്ണം മുകൾനിലയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഒരാൾക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക് ഈ സർവീസിനായി നിശ്ചയിച്ചിരിക്കുന്നത്.

കാലത്തിനനുസരിച്ചു പരിഷ്കരിക്കുന്ന ജലഗതാഗത വകുപ്പിന്റെ, സഞ്ചാരികളെ ആർഷകിക്കാനുള്ള ഏറ്റവും പുതിയ പദ്ധതിയാണ് സൺസെറ്റ് ക്രൂയിസ് ബോട്ടെന്ന് ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി. സാധാരണക്കാർക്കും വളരെ കുറഞ്ഞ നിരക്കിൽ കായലിലെ മനോഹരമായ അസ്തമയ ദൃശ്യങ്ങൾ ആസ്വദിക്കാനാകും എന്നതാണ് ഈ സർവീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ പുതിയ സർവീസ് വഴി ആലപ്പുഴയിലേക്ക് കൂടുതൽ സഞ്ചാരികളെ ആവോളം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും ജല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസിന്റെ ബുക്കിങ്ങിനായി 9400050326 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related articles

See all
Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Popular News

KSRTC മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; മാനേജിങ് ഡയറക്ടർക്ക് കത്ത...

Popular News

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസം; മംഗളൂരു–ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ഇന്ന്, തിരുവനന്ത...

Popular News

കന്നിയങ്കം, കന്നികിരീടം; ഓളപ്പരപ്പില്‍ കൊടുങ്കാറ്റായി അരോമ ചുണ്ടന്‍; കപ്പില്‍ മുത്തമിട്ടത്...

Save your stories

Sign in