Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

അധികാര ദുർവിനിയോഗത്തിൽ വിട്ടുവീഴ്ചയില്ല; ബി.ജെ.പി നേതാവ് സുഗതനെ സഹായിച്ച ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ട്രൈബ്യൂണൽ ശരിവെച്ചു; ഹര്‍ജി തള്ളി

അധികാര ദുർവിനിയോഗത്തിൽ വിട്ടുവീഴ്ചയില്ല; ബി.ജെ.പി നേതാവ് സുഗതനെ സഹായിച്ച ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ട്രൈബ്യൂണൽ ശരിവെച്ചു; ഹര്‍ജി തള്ളി

തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതന് അനുകൂലമായി അവധി അപേക്ഷയിൽ തിരിമറി നടത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ (KAT) ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഉദ്യോഗസ്ഥ നൽകിയ ഹരജി ട്രൈബ്യൂണൽ തള്ളി.

വകുപ്പു മന്ത്രിയുടെയും സെക്രട്ടറിയുടെയും വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്ന് ഉദ്യോഗസ്ഥ ഫയലിൽ ക്രമക്കേട് നടത്തുകയും ബി.ജെ.പി കൗൺസിലർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്ന സർക്കാരിന്റെ കണ്ടെത്തൽ ട്രൈബ്യൂണൽ അംഗീകരിച്ചു. തനിക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അണ്ടർ സെക്രട്ടറി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാർ ഹാജരാക്കിയ രേഖകളും വാദങ്ങളും പരിശോധിച്ച ട്രൈബ്യൂണൽ, സസ്‌പെൻഷൻ നടപടി പൂർണ്ണമായും ന്യായമാണെന്ന് വിധിക്കുകയായിരുന്നു.


Related articles

See all
Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Popular News

യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് ഇനി സാനിറ്ററി നാപ്കിനുകൾ എളുപ്പത്തിൽ ലഭിക്കും; സര്‍ക്കാരിന്റെ...

Popular News

എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

Save your stories

Sign in