Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

"ഐസ്‌‌ക്രീമിൽ ലഹരി നൽകി കൂട്ടബലാത്സംഗം, അതിജീവിത കടുത്ത ട്രോമയില്‍"; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ ഭർത്താവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

"ഐസ്‌‌ക്രീമിൽ ലഹരി നൽകി കൂട്ടബലാത്സംഗം, അതിജീവിത കടുത്ത ട്രോമയില്‍"; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ ഭർത്താവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

എറണാകുളം: കളമശ്ശേരി പത്തടിപ്പാലത്തെ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ജോലി കഴിഞ്ഞ് വീടെത്തിയപ്പോള്‍ ഏഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഭാര്യയെന്ന് അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. ക്രൂരമായ പീഡനമാണ് 20 വയസുകാരിയായ പങ്കാളി നേരിട്ടതെന്നും ഐസ് ക്രീമിൽ മയക്കുമരുന്ന് നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തതെന്നും ഭർത്താവ് വെളിപ്പെടുത്തി.

നാല് പ്രതികൾക്ക് പുറമെ കൂടുതൽ പേർ പിന്നീട് ലോഡ്ജ് മുറിയിലേക്ക് എത്തിയതായി ഭർത്താവ് പറഞ്ഞു. അപായം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ തടഞ്ഞുവെച്ച പ്രതികൾ, സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് അതിജീവിത അവിടെനിന്നും ഇറങ്ങിയോടിയത്. കേസിൽ സ്പാ ഉടമ അടക്കമുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

രാവിലെ 7.30 ഓടെയാണ് അഭിമുഖത്തിന്റെ കാര്യം യുവതി ഭർത്താവിനോട് പറയുന്നത്. അഭിമുഖത്തിന് ശേഷം 10 മണിയോടെ തിരിച്ചെത്തിയ യുവതി, തനിക്ക് ജോലി കിട്ടിയെന്നും ശമ്പളത്തെക്കുറിച്ചും ജോലിസ്ഥലത്തെക്കുറിച്ചും ഭർത്താവിനോട് സംസാരിച്ചിരുന്നു. എന്നാൽ രാത്രിയോടെ പുറത്തുപോയ യുവതിയെ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ഭർത്താവ് വീടുടമസ്ഥനെ വിവരമറിയിച്ചു. വീടുടമസ്ഥൻ വന്ന് നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പിറ്റേദിവസമാണ് യുവതി ഭർത്താവിനെ ഫോണിൽ ബന്ധപ്പെടുന്നതും കൂട്ടുകാരിയുടെ വീട്ടിലാണെന്ന് അറിയിക്കുന്നതും.

എന്നാൽ ജോലി കഴിഞ്ഞ് ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് ശരീരമാസകലം മുറിവേറ്റ നിലയിലുള്ള ഭാര്യയെയാണ്. മുഖം വീർത്ത് നിലയിലായിരുന്നു. തുടന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് സ്പായിൽ വെച്ച് തനിക്ക് നേരിട്ട ദാരുണമായ കൂട്ടബലാത്സംഗത്തെക്കുറിച്ചും മർദ്ദനത്തെക്കുറിച്ചും അതിജീവിത ഭർത്താവിനോട് തുറന്നുപറയുന്നത്. കേസിൽ പ്രധാന ഇടനിലക്കാരനടക്കം രണ്ടുപേരെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ശ്രീരാജ്, എറണാകുളം സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.

ഒ.എൽ.എക്സിലെ പരസ്യം വഴി അപേക്ഷിച്ചപ്പോൾ കേസിൽ അറസ്റ്റിലായ ശ്രീരാജാണ് പ്രധാന കോൺടാക്ട് പോയിന്റായി സംസാരിച്ചതെന്ന് ഭർത്താവ് പറഞ്ഞു. ക്രൂര പീഡനത്തിന് ഇരയായ അതിജീവിത നിലവിൽ കടുത്ത ട്രോമയിലാണ്. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് യുവതിയുള്ളതെന്നും ഭർത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.




Related articles

See all
Popular News

മാസപ്പടി കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്; പിണറായിക്കെതിരായ അന്വേഷണത്തിൽ...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in