Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സൗജന്യ ഉപയോക്താക്കൾക്ക് ഇനി 'ഫ്‌ലാഷ്-ലൈറ്റ്' മാത്രം; ജെമിനി മോഡലുകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ഗൂഗിൾ

സൗജന്യ ഉപയോക്താക്കൾക്ക് ഇനി 'ഫ്‌ലാഷ്-ലൈറ്റ്' മാത്രം; ജെമിനി മോഡലുകളിൽ കടുത്ത നിയന്ത്രണങ്ങളുമായി ഗൂഗിൾ

ന്യൂഡൽഹി: ജനപ്രിയ എ.ഐ പ്ലാറ്റ്‌ഫോമായ ജെമിനിയുടെ (Gemini) സേവനങ്ങളിൽ വൻ മാറ്റങ്ങളുമായി ഗൂഗിൾ. ഇനി മുതൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ജെമിനി മോഡലുകൾ അവരുടെ വ്യക്തിഗത അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എ.ഐ പ്ലാനിനെ (AI Plan) ആശ്രയിച്ചായിരിക്കും ലഭ്യമാകുക. ഒക്ടോബർ ഒൻപത് മുതൽ ഘട്ടംഘട്ടമായി പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

പുതിയ പരിഷ്കാരം അനുസരിച്ച് സൗജന്യമായി ജെമിനി ഉപയോഗിക്കുന്നവർക്ക് 'ഫ്‌ലാഷ്-ലൈറ്റ്' (Flash-Lite) മോഡൽ മാത്രമായിരിക്കും ലഭ്യമാകുക. നിലവിൽ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന 'ഫ്‌ലാഷ്', 'പ്രോ' മോഡലുകളുടെ സേവനം സൗജന്യ ഉപയോക്താക്കൾക്ക് നഷ്ടമാകും. 'എ.ഐ പ്ലസ്' വരിക്കാർക്ക് ഫ്‌ലാഷ്-ലൈറ്റ്, ഫ്‌ലാഷ് മോഡലുകൾ ലഭിക്കുമെങ്കിലും പ്രോ മോഡൽ ലഭ്യമാകില്ല. അതേസമയം, ഉയർന്ന വരിസംഖ്യയുള്ള 'എ.ഐ പ്രോ', 'എ.ഐ അൾട്രാ' പ്ലാനുകളിൽ ഫ്‌ലാഷ്-ലൈറ്റ്, ഫ്‌ലാഷ്, പ്രോ എന്നീ മൂന്ന് മോഡലുകളും തുടർന്നും ലഭ്യമാകും. സൗജന്യ ഉപയോക്താക്കളെയും എ.ഐ പ്ലസ് ഉപയോക്താക്കളെയുമാണ് ഈ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.

Related articles

See all
Popular News

എഐയുടെ ദോഷവശങ്ങൾ സമൂഹം അംഗീകരിക്കണമെന്ന് സാം ഓൾട്ട്മാൻ; വലിയ നേട്ടങ്ങൾക്കായി വെല്ലുവിളികൾ...

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Save your stories

Sign in