Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, എൻജിനിയറുടെ ആത്മഹത്യയിലും അന്വേഷണം

20 വർഷം മുൻപുള്ള കേസിൽ  ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി രമേശ് ചെന്നിത്തല, എൻജിനിയറുടെ ആത്മഹത്യയിലും അന്വേഷണം

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് നീക്കം സജീവമാക്കി സംസ്ഥന സർക്കാർ. 20 വർഷം മുൻപ് ഗ്യാനേഷ്കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആയിരിക്കേ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതിയിലാണ് പുനരന്വേഷണം. കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം ഉണ്ടാകും. 

കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.  മന്ത്രിയുടെ നിർദ്ദേശാനുസരണം വിജിലൻസ് നടപടികൾ തുടരുകയാണ്. രാജ്യമാകെ ഗ്യാനേഷ്കുമാറിന്റെ രാജിക്കായി പ്രതിഷേധം അലയടിക്കുമ്പോഴാണ് മാതൃ കേഡറിൽ ഗ്യാനേഷ് കുമാർ നടത്തിയ അഴിമതിയിൽ 20വർഷങ്ങൾക്ക് ശേഷം യുഡിഎഫ് സർക്കാർ കുരുക്ക് മുറുക്കുന്നത്. 

അതേസമയം എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കാകുന്നത്. ഗ്യാനേഷ്കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആയ കാലത്ത് റോഡ് നിർമാണം വൈകിയതില്‍ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബിൽ തടഞ്ഞുവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലീ സീ ബീൻ ക്വാലാലംപുരിൽ ആത്മഹത്യചെയ്തു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ലീ സീ ബീനിന്റെ പരാതി.

ആത്മഹത്യാക്കുറിപ്പിലും സർക്കാരിനുള്ള കത്തിലും ഗ്യാനേഷ്‌കുമാറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് പേരുപറഞ്ഞ് പരാമർശമുണ്ടായിരുന്നതായി ആരോപണമുയർന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പ് ഇവിടേക്ക് കൈമാറാനോ അന്വേഷണം നടത്താനോ ശ്രമംനടന്നില്ല. ഗ്യാനേഷ് കുമാറിനെ സ്ഥലംമാറ്റിയത് മാത്രമായിരുന്നു ഏക ശിക്ഷാനടപടി. അദ്ദേഹം ഉടൻതന്നെ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷൻ നേടി കേരളം വിടുകയും ചെയ്തു. വിജിലൻസിന്റെ ഫയലിലുള്ള, ലീ സീ ബീൻ സർക്കാരിന് അയച്ച കത്തുകളിൽ ഗ്യാനേഷ്‌കുമാറിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പരാമർശം കണ്ടെത്തിയിട്ടുണ്ട്.


Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Save your stories

Sign in