"സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്നത് എന്തിന്?"; പാർലമെന്ററി സമിതി യോഗത്തിൽ ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
പ്രതിരോധ വിഷയങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സൈനിക സ്‌കൂളുകളുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്തു. പൂർണ്ണമായും പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ വരേണ്ട സൈനിക സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് സമിതി യോഗത്തിൽ അദ്ദേഹം ആരാഞ്ഞു.
ചൊവ്വാഴ്ച (ഓഗസ്റ്റ് 4) ചേർന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ സൈനിക സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൈനിക സ്‌കൂളുകളുടെ നടത്തിപ്പിൽ സ്വകാര്യ സ്ഥാപനങ്ങളെ പങ്കാളികളാക്കുന്ന തീരുമാനമാണ് പ്രധാനമായും യോഗത്തിൽ ഉയർന്നുവന്നത്. ബി.ജെ.പി എം.പി രാധാ മോഹൻ സിങ് അധ്യക്ഷനായ സമിതിയാണ് യോഗം ചേർന്നത്.
രാജ്യവ്യാപകമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (Public-Private Partnership) 100 പുതിയ സൈനിക സ്‌കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി 2026 മാർച്ചിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഘോരാഖാൽ സൈനിക സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എൻ.ജി.ഒകൾ, സ്വകാര്യ സ്‌കൂളുകൾ, സംസ്ഥാന സർക്കാർ സ്‌കൂളുകൾ എന്നിവയുമായി സഹകരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 100 പുതിയ സൈനിക സ്‌കൂളുകൾ പങ്കാളിത്ത അടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് 2022 ഡിസംബറിൽ അന്നത്തെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും പാർലമെന്റിനെ അറിയിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.