'രാജേഷിന്റെ വിയോഗം വേദനാജനകം, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടത്തും'; വീടുപണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ
കണ്ണൂരിൽ വെള്ളപ്പൊക്കത്തിനിടെ നടന്ന രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. രാജേഷിന്റെ വിയോഗം ഏറെ വേദനാജനകമാണെന്നും സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, പകുതിവഴിയിലായ രാജേഷിന്റെ വീടിന്റെ നിർമാണം സർക്കാർ പൂർത്തിയാക്കി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു ദിവസത്തെ പ്രാർഥനകൾക്ക് വിരാമം; നോവായി രാജേഷ്
മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ടുപോയ ശബനിയിൽ ബെന്നിയെ രക്ഷിക്കാനായി സ്വന്തം ലൈഫ് ജാക്കറ്റ് ഊരി നൽകിയ ശേഷമാണ് തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റുവിള സ്വദേശിയായ രാജേഷ് ഒഴുക്കിൽപ്പെട്ടത്. ഏത് കുത്തിയൊഴുക്കിനെയും മറികടക്കാനും സാഹസികമായി കയറിപ്പോകാനും മിടുക്കനായ രാജേഷ് തിരിച്ചുവരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ചെറുപുഴ നാടൊട്ടുക്കും ഒരുപോലെ പ്രാർഥിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ കാര്യങ്കോട് പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയതോടെ തിരുവനന്തപുരത്തുനിന്നെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും അവസാന പ്രതീക്ഷയും കണ്ണീരഴിഞ്ഞ് അസ്തമിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.