Logo
Wed, Aug 05, 2026 • 03:04 PM
LIVE TV
Watch

No business videos available

No Middle East videos available

ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം; രാഷ്ട്രീയ പോര് കനക്കുന്നതിനിടെ തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് സമ്മേളനം ഇന്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 05, 2026
1 min read
SHARE:
SAVE: Login to save

ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം; രാഷ്ട്രീയ പോര് കനക്കുന്നതിനിടെ തമിഴ്‌നാട് നിയമസഭയിൽ ബജറ്റ് സമ്മേളനം ഇന്ന്

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പോര് കനക്കുന്നു. വൻ രാഷ്ട്രീയ നാടകങ്ങൾക്കിടയിലാണ് തമിഴ്‌നാട് സർക്കാരിന്റെ ബജറ്റ് അവതരണം ഇന്ന് നിയമസഭയിൽ നടക്കുന്നത്. സംസ്ഥാന ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിനിടെ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെയും സർക്കാരിനെതിരെയും ഉദയനിധി സംസാരിച്ചിരുന്നു. പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് ഉയരുകയും, ഇതിന് മറുപടിയായി ഉദയനിധി നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർത്ഥ പ്രയോഗമാണെന്നും ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. ടി.വി.കെ. വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഉദയനിധി സ്റ്റാലിനും ഡി.എം.കെ.യും പൂർണ്ണമായി തള്ളിയിരുന്നു. താൻ പ്രസംഗത്തിൽ കാവേരി നദിയെക്കുറിച്ചാണ് സംസാരിച്ചതെന്നും തൃഷയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി. എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് ടി.വി.കെ. വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് ഡി.എം.കെ.യുടെ നിലപാട്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10