മറ്റൊരു ജീവനായി സ്വന്തം ജീവൻ നൽകിയ ധീരന് പ്രണാമം; ആർ. രാജേഷിന് ആദരാഞ്ജലികളുമായി നടന്‍ മമ്മൂട്ടി
കണ്ണൂർ: ചെറുപുഴയില്‍ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന് (36) ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. സ്വന്തം സുരക്ഷ പോലും മറന്ന് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച രാജേഷിന്റെ ധീരതയെ അദ്ദേഹം സ്മരിച്ചു.
"ജീവൻ പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികൾ. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു," എന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പ്രളയജലത്തിൽ അകപ്പെട്ടയാളെ സ്വന്തം ‘ലൈഫ് ജാക്കറ്റ്’ ഊരിനൽകി രക്ഷപ്പെടുത്തിയ ശേഷം ദുരന്തനിവാരണ പരിശീലകൻ ഒഴുക്കില്‍പെടുകയായിരുന്നു. പുളിങ്ങോം മീന്തുള്ളിയിൽ പുഴയ്ക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽ കുടുങ്ങിയ കോലുവള്ളി സ്വദേശി ശബനിയിൽ ബെന്നിയെ (61) രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു ദുരന്തം. ജീവന്‍ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ആ ധീരസ്മരണയ്ക്ക് മുന്നിൽ നാടൊന്നാകെ അന്തിമോപചാരം അർപ്പിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.