Logo
Sat, Jul 25, 2026 • 07:41 PM
LIVE TV
Watch

No business videos available

No Middle East videos available

"ആരോ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു": മോദിയുടെ അർദ്ധരാത്രിയിലെ വീഡിയോയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 25, 2026
1 min read
SHARE:
SAVE: Login to save

"ആരോ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു": മോദിയുടെ അർദ്ധരാത്രിയിലെ വീഡിയോയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

ജന്തർ മന്തറിൽ സമരം ശക്തമായി തുടരുന്നതിനിടെ അർദ്ധരാത്രിയിൽ സോഷ്യൽ മീഡിയയിൽ രണ്ടാമത്തെ വീഡിയോ പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. ആരോ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നതായി പ്രിയങ്ക ഗാന്ധി ജയ് ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ രണ്ടാമത്തെ വീഡിയോ പുറത്തുവന്നതിനു ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രതികരണമാണിത്.

വയനാട് സന്ദർശനത്തിനായി പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം. വിമാനത്താവളത്തിൽ എത്തിയ പ്രിയങ്ക ഗാന്ധിയെ മന്ത്രി ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പി.ടി. മാത്യു തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് അവർ റോഡ് മാർഗ്ഗം വയനാട്ടിലേക്ക് തിരിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10