ജനരോഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
സിജെപിയും പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനമുണ്ടായത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. എന്നാൽ പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ ആദ്യം. എന്നാൽ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സമരക്കാരും ഉറച്ചുനിന്നതോടെ കേന്ദ്ര സർക്കാർ വഴങ്ങാൻ നിർബന്ധിതരാകുകയായിരുന്നു.
ധർമേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിനായിരുന്നു സിജെപി ആഹ്വാനം ചെയ്തിരുന്നത്. രാജി ഉണ്ടായില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയ്ക്കുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ചും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ചും പുനരാരംഭിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ രാജി സമർപ്പണം.
ധർമേന്ദ്ര പ്രധാനെ മാറ്റുന്നത് സമരം നടത്തുന്നവർക്ക് വീണ്ടും ഊർജ്ജമാകുമെന്നും കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നുമായിരുന്നു സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ. ആയതിനാൽ രാജിയെന്ന ആവശ്യം അംഗീകരിക്കില്ലെന്ന തരത്തിലാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. എന്നാൽ പ്രതിഷേധം അതിരൂക്ഷമായതോടെ കേന്ദ്ര സർക്കാരിന് തങ്ങളുടെ നിലപാട് തിരുത്തേണ്ടിവന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.