പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റര്‍ ആരംഭിക്കുന്നു
പബ്ലിക് റിലേഷന്‍സ്, ജേണലിസം, പരസ്യമേഖല എന്നിവയിലെ പ്രൊഫഷണലുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (PRCI) പുതിയ ചാപ്റ്റര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. കമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും, അറിവുകളും കഴിവുകളും പങ്കുവെക്കാനും, ഈ മേഖലയിലേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമാണ് പുതിയ ചാപ്റ്ററിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ചാപ്റ്ററിന്റെ ഔദ്യോഗിക ഇന്‍സ്റ്റലേഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും ജൂലൈ 18-ന്, 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജെ.എസ്. ഇന്ദുകുമാര്‍ ചെയര്‍മാനായും, ഷല്‍മ നന്ദ വൈസ് ചെയര്‍മാനായും, അഖിലേഷ് നായര്‍ ജനറല്‍ സെക്രട്ടറിയായും, എസ്. ശ്യാം ജോയിന്റ് സെക്രട്ടറിയായും, എസ്. മുജീബ് ട്രഷററായും സ്ഥാനമേല്‍ക്കും. സജി ഡൊമനിക്, സാജുദ്ദീന്‍ ജെ.എസ്, അജയ് തുണ്ടത്തില്‍, സാജന്‍ എസ്, പ്രബോധ് പി.ജി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. കായിക യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐ.എ.എസ് ആണ് ചടങ്ങിലെ മുഖ്യാതിഥി. വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പി.ആര്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. നാഷണല്‍ ?ഗവേണിം?ഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി. വിനയ കുമാര്‍, കേരള ചാപ്റ്റര്‍ ഹെഡ് റാം സി മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
2004-ല്‍ കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മുന്‍ ഡയറക്ടറും മുതിര്‍ന്ന പ്രൊഫഷണലുമായ ശ്രീ. എം.ബി. ജയറാം സ്ഥാപിച്ച PRCI-ക്ക് നിലവില്‍ രാജ്യത്തുടനീളം 60 സജീവ ചാപ്റ്ററുകളുണ്ട്. ഈ ശൃംഖലയുടെ കരുത്തുമായാണ് സംഘടന ഇപ്പോള്‍ തിരുവനന്തപുരത്തേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ചെയര്‍മാന്‍ എമെരിറ്റസ് ശ്രീ. എം.ബി. ജയറാം, ചെയര്‍മാന്‍ ഗവേണിംഗ് കൗണ്‍സില്‍ ഡോ. ടി. വിനയ കുമാര്‍, നാഷണല്‍ പ്രസിഡന്റ് ശ്രീമതി. ഗീത ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത്.
മാസ് കമ്മ്യൂണിക്കേഷന്‍ മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍, വിദ്യാര്‍ത്ഥികളെ പ്രൊഫഷണല്‍ ലോകത്തിന് അനുയോജ്യരായ രീതിയില്‍ പ്രാപ്തരാക്കാന്‍ 2013-ല്‍ PRCI രൂപീകരിച്ചതാണ് 'യങ് കമ്മ്യൂണിക്കേറ്റേഴ്‌സ് ക്ലബ്ബ്' (YCC). കേരളത്തിലെ പ്രമുഖ കോളേജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ രാജ്യത്തുടനീളം 80-ലധികം സജീവ വൈ.സി.സി ചാപ്റ്ററുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ചാപ്റ്റര്‍ ആരംഭിക്കുന്നതോടെ ഈ മേഖലയിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
PRCI-യുടെ അന്താരാഷ്ട്ര വിഭാഗമായ വേള്‍ഡ് കമ്മ്യൂണിക്കേറ്റേഴ്‌സ് കൗണ്‍സിലിന് (WCC) യു.എ.ഇ, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. കമ്മ്യൂണിക്കേഷന്‍ രംഗത്തെ മികവിനായി പ്രൊഫഷണലുകള്‍ക്ക് 'ചാണക്യ' പുരസ്‌കാരവും, വിദ്യാര്‍ത്ഥികള്‍ക്കായി 'കൗടില്യ' പുരസ്‌കാരവും സംഘടന വര്‍ഷംതോറും നല്‍കിവരുന്നു. കൂടാതെ 'ചാണക്യ', 'കൗടില്യ', വനിതകള്‍ക്കായുള്ള 'ആധ്വിക' എന്നീ മാഗസിനുകളും PRCI പ്രസിദ്ധീകരിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.