പ്രതിപക്ഷ ഉപനേതൃസ്ഥാന തര്‍ക്കം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. പദവിക്കായി സമ്മര്‍ദം കടുപ്പിക്കാനാണ് സി.പി.ഐ നീക്കം. 'ജീവിതത്തിലും രാഷ്ട്രീയത്തിലും ഒന്നിനും ഫുള്‍സ്റ്റോപ്പ് ഇല്ലെന്നും ഒരു അധ്യായവും അടഞ്ഞിട്ടില്ലെ'ന്നുമായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഇന്നലത്തെ പ്രതികരണം. പാര്‍ട്ടി നിലപാട് കര്‍ശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാല്‍ അത് സി.പി.ഐക്ക് നല്‍കേണ്ടതില്ലെന്നുമാണ് സി.പി.എമ്മിന്റെ നിലപാട്. കെ.എന്‍. ബാലഗോപാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സി.പി.എം തീരുമാനിച്ചെങ്കിലും സി.പി.ഐ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നത് സി.പി.എമ്മിന് കടുത്ത സമ്മര്‍ദമായി മാറിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.