നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേര്‍ക്ക് യോഗ്യത, കേരളത്തില്‍ ബി നീരജ് ഒന്നാമത്
ന്യൂഡല്‍ഹി: നീറ്റ്-യുജി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം neet.nta.nic.in വെബ്സൈറ്റില്‍ ലഭ്യമാണ്. രാജ്യത്തെ 551 നഗരങ്ങളിലും, വിദേശത്തെ 14 നഗരങ്ങളിലുമായി നടന്ന പരീക്ഷയില്‍ ഏകദേശം 20 ലക്ഷം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ 11.21 ലക്ഷം പേര്‍ യോഗ്യത നേടി. യോഗ്യത നേടിയവരില്‍ 58 ശതമാനവും പെണ്‍കുട്ടികളാണ്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം പഞ്ചാബിലെ ആര്യന്‍ ഗുപ്തയും ഹരിയാനയിലെ പന്‍ഷുല്‍ ബന്‍സാല്‍യും 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. കേരളത്തില്‍ നിന്ന് ബി നീരജ് ആണ്് മികച്ച പ്രകടനം കാഴ്ചവെച്ചത്. ദേശീയതലത്തില്‍ 89-ാം റാങ്ക് നേടിയ നീരജ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി. ആദ്യ 100 റാങ്കിനുള്ളില്‍ കേരളത്തില്‍ നിന്ന് ഇടം നേടിയത് നീരജ് മാത്രമാണ്.
മാര്‍ക്കുകളുടെ കണക്കുകള്‍ പ്രകാരം 690-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് 138 പേരാണ്. 650-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ 1,492 പേര്‍, 600-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ 10,160 പേര്‍, 500-ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയത് 90,780 ഉദ്യോഗാര്‍ഥികളാണ്. മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഭൂരിഭാഗവും 17 മുതല്‍ 19 വയസ് വരെയുള്ള വിദ്യാര്‍ഥികളാണ്.
ഇതിനിടെ, പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്ക് ഇത് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലഭിച്ച എതിര്‍പ്പുകള്‍ പരിശോധിച്ചശേഷം രണ്ട് ചോദ്യങ്ങളില്‍ ഭേദഗതി വരുത്തിയ എന്‍ടിഎ, ഒന്നിലധികം ശരിയുത്തരങ്ങളുള്ള ചോദ്യങ്ങള്‍ക്ക് നിലവിലെ മൂല്യനിര്‍ണയ നയം അനുസരിച്ച് മുഴുവന്‍ മാര്‍ക്കും അനുവദിച്ചതായും അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.