മലപ്പുറത്തിന്റെ സെവൻസ് ആവേശവുമായി വമ്പൻ ചിത്രം; രാജീവ് കൃഷ്ണയുടെ ‘വിസിൽ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
മലപ്പുറത്തിന്റെ നെഞ്ചിടിപ്പായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘വിസിൽ’ പ്രഖ്യാപിച്ചു. തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നവാഗതനായ രാജീവ് കൃഷ്ണയാണ് ഈ സ്പോർട്സ് ഡ്രാമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം യഥാർത്ഥ ഫുട്ബോൾ കളിക്കാരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ശ്രദ്ധേയമായ അണിയറനിര
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തെലുങ്ക് സിനിമാ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച അഷ്കർ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
സംസ്ഥാന അവാർഡ് ജേതാക്കളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായവരുമാണ് ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത് എന്നത് സിനിമയുടെ പ്രതിക്ഷ വർദ്ധിപ്പിക്കുന്നു.
സംസ്ഥാന അവാർഡ് ജേതാക്കളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായവരുമാണ് ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. സംസ്ഥാന അവാർഡ് ജേതാവായ സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്യുന്നത് മറ്റൊരു സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലിയാണ്. ഓസ്കാർ ജേതാവ് ഏ ആർ റഹ്മാന്റെ ശിഷ്യനായ കമൽ പ്രശാന്ത് സംഗീത സംവിധാനം നിർവഹിക്കുമ്പോൾ, പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് ചിത്രത്തിന്റെ കലാസംവിധാനം ഒരുക്കുന്നത്. ഗായത്രി കിഷോർ വസ്ത്രാലങ്കാരവും അഷ്റഫ് ഗുരുക്കൾ ആക്ഷൻ രംഗങ്ങളും കൈകാര്യം ചെയ്യുന്നു.
അണിയറയിലെ മറ്റ് പ്രധാനികൾ
ചിത്രത്തിന്റെ സുഗമമായ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മികച്ചൊരു സംഘം തന്നെയുണ്ട്. ഷൈൻ കെ എസ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും റിന്നി ദിവാകർ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. മുരളി ഗിന്നസ് ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായി എത്തുമ്പോൾ, ചിത്രത്തിന്റെ മനോഹരമായ നിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നത് സ്റ്റിൽസ് ഫോട്ടോഗ്രാഫർ ഷഹദ് ഹുസൈനാണ്. ആന്റണി സ്റ്റീഫൻ പബ്ലിസിറ്റി ഡിസൈൻ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ വാർത്താപ്രചരണം കൈകാര്യം ചെയ്യുന്നത് പ്രമുഖ പി ആർ ഒ എ എസ് ദിനേശാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.