"ഇല്ലാത്ത പ്രശ്നം ചർച്ച ചെയ്യുന്നതെന്തിന്? " പ്രതിപക്ഷ ഉപനേതാവ് ചോദ്യത്തിൽ കലിപ്പായി പിണറായി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തോട് മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്നും പിണറായി വിജയൻ പ്രതികരിച്ചു.
ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ് വിശ്വം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, എൽഡിഎഫിനകത്ത് വോട്ടെടുപ്പിൽ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
.പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയം തീർന്നു എന്നായിരുന്നു പിണറായി വിജയൻ നേരത്തെ കണ്ണൂരിൽ പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഡി. രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.