Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം; അണ്ടർ-19 ടെസ്റ്റിൽ സെഞ്ച്വറിയുമായി മാനവ് കൃഷ്ണ

ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം; അണ്ടർ-19 ടെസ്റ്റിൽ സെഞ്ച്വറിയുമായി മാനവ് കൃഷ്ണ

ഗോൾ (ശ്രീലങ്ക): ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിനായി മലയാളി വിക്കറ്റ് കീപ്പർ-ബാറ്റർ മാനവ് കൃഷ്ണ തകർപ്പൻ സെഞ്ച്വറി നേടി. 153 പന്തുകൾ നേരിട്ട മാനവ് 6 ഫോറും 3 സിക്സും ഉൾപ്പെടെ 100 റൺസ് നേടിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 424 റൺസ് നേടിയ ശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലക്ഷ്യ റായ്ചന്ദാനി (207), സാഗർ വിർക് (134), മാനവ് കൃഷ്ണ (100) എന്നിവരുടെ മികച്ച ഇന്നിങ്സുകളുടെ കരുത്തിൽ 576 റൺസ് നേടി ഒന്നാം ഇന്നിങ്സിൽ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക ആറ് വിക്കറ്റിന് 178 റൺസ് നേടിയപ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫിയിൽ കേരള അണ്ടർ-19 ടീമിനെ നയിച്ച താരമാണ് മാനവ് കൃഷ്ണ. ടൂർണമെന്റിൽ രണ്ട് സെഞ്ചറികളടക്കമുള്ള മികച്ച പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യൻ അണ്ടർ-19 ടീമിലേക്കുള്ള വഴി തുറന്നത്. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ചു.

മാനവിന്റെ സഹോദരൻ മാധവ് കൃഷ്ണയും കേരള അണ്ടർ-19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠൻ ആണ് പിതാവ്.

അതേസമയം, അടുത്തിടെ നടന്ന കേരള ക്രിക്കറ്റ് ലീഗ് (KCL) താരലേലത്തിലും മാനവ് ശ്രദ്ധേയനായിരുന്നു. 1.50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.90 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കി. ഇന്ത്യൻ അണ്ടർ-19 ടീമിനായുള്ള ഈ സെഞ്ചറി, മാനവിന്റെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.


Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Save your stories

Sign in